കാറോടിച്ചതിന്റെ പേരില്‍ താലിബാന്‍ തീവ്രവാദികള്‍ സ്ത്രീയെ കൊലപ്പെടുത്തിയെന്ന് വാര്‍ത്ത; സത്യമെന്ത്?

കാറോടിച്ചതിന്റെ പേരില്‍ ഇന്ത്യയില്‍ താലിബാന്‍ തീവ്രവാദികള്‍ ഒരു സ്ത്രീയെയും കുട്ടിയെയും വെടിവെച്ചു കൊന്നതായി സമൂഹ മാധ്യമങ്ങളില്‍ ഒരു വാര്‍ത്ത പ്രചരിക്കുന്നുണ്ട്. മുസ്ലിം ജനത ഇന്ത്യയില്‍ സുരക്ഷിതരല്ല എന്ന അടിക്കുറിപ്പും ചിത്രങ്ങള്‍ക്കൊപ്പം കാണാം. എന്നാല്‍ ഈ വാര്‍ത്തയുടെ സത്യാവസ്ഥ ഇതല്ല.
യഥാര്‍ത്ഥത്തില്‍ ഈ വിഷയത്തിന് തീവ്രവാദവുമായോ താലിബാനുകളുമായോ ഒരു ബന്ധവുമില്ല എന്നതാണ് വാസ്തവം. ഇത് ഇന്ത്യയില്‍ നടന്നതുമല്ല. 2021 നവംബറില്‍ പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ ഷെയ്ഖുപുര ജില്ലയില്‍ മോട്ടോര്‍ സൈക്കിളില്‍ എത്തിയ രണ്ട് അജ്ഞാതര്‍ ലാഹോറില്‍ നിന്നുളള ദമ്പതികളെയും അവരുടെ രണ്ട് കുട്ടികളെയും വെടിവച്ചു കൊന്നതാണ് ഇപ്പോള്‍ വ്യാജവാര്‍ത്തയായി പ്രചരിക്കുന്നത്.
Story Highlights : Woman gunned down, Fact check, taliban
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here