ഇന്നത്തെ പ്രധാന വാർത്തകൾ
ഇതിഹാസ കഥക് നർത്തകൻ പണ്ഡിറ്റ് ബിർജു മഹാരാജ് അന്തരിച്ചു ( jan 17 news round up )
കഥക് ഇതിഹാസം പണ്ഡിറ്റ് ബിർജു മഹാരാജ് അന്തരിച്ചു. 83 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് ഡൽഹിയിലെ വസതിയിലാണ് അന്ത്യം. ഇന്ത്യയിലെ കഥക് നൃത്തത്തിന്റെ പ്രധാന ആചാര്യൻമാരിലൊരാളാണ് ബ്രിജ്മോഹൻ മിശ്ര എന്നറിയപ്പെടുന്ന പണ്ഡിറ്റ് ബിർജു മഹാരാജ്.
കോട്ടയത്ത് ഗുണ്ടാക്രമണം; യുവാവിനെ കൊലപ്പെടുത്തി പൊലീസ് സ്റ്റേഷന് മുന്നിലിട്ടു
കോട്ടയത്ത് യുവാവിനെ തല്ലിക്കൊന്ന് പൊലീസ് സ്റ്റേഷന് മുന്നിലിട്ടു. വിമലഗിരി സ്വദേശി ഷാൻ ബാബു(19) ആണ് കൊല്ലപ്പെട്ടത്. ഗുണ്ടാ ലിസ്റ്റിൽപ്പെട്ട കെ.ടി ജോമോനാണ്(40) കൊല നടത്തിയതെന്ന് പൊലീസ് അറിയിച്ചു. പ്രതിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. വിശദമായ ചോദ്യംചെയ്യൽ തുടരുകയാണ്.
‘ഷാനിനെ ജോമോൻ കൂട്ടികൊണ്ട് പോയെന്ന് പരാതിപ്പെട്ടിരുന്നു’; പൊലീസിനെതിരെ ഷാനിന്റെ അമ്മ
കോട്ടയത്തെ കൊലപാതകത്തിൽ പൊലീസിനെതിരെ കൊല്ലപ്പെട്ട ഷാനിന്റെ അമ്മ ത്രേസ്യാമ്മ. ഷാനിനെ ജോമോൻ കൂട്ടികൊണ്ട് പോയെന്ന് പൊലീസിൽ പരാതിപ്പെട്ടിരുന്നു. പരാതി നൽകിയിട്ടും പൊലീസ് നടപടി എടുത്തില്ലെന്ന് ഷാനിന്റെ അമ്മ വിമർശനം ഉന്നയിച്ചു. ഇന്ന് പുലർച്ചെയാണ് യുവാവിനെ കൊലപ്പെടുത്തി കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷന് മുന്നിലിട്ടത്.
നടിയെ ആക്രമിച്ച കേസ്; ദിലീപിന് തിരിച്ചടി
നടിയെ ആക്രമിച്ച കേസിൽ ദിലീപിന് തിരിച്ചടി. കേസിൽ എട്ട് സാക്ഷികളെ വിസ്തരിക്കാൻ കോടതി അനുമതി നൽകി. പ്രോസിക്യൂഷൻ ആവശ്യം അംഗീകരിച്ചുകൊണ്ടാണ് കോടതി സാക്ഷി വിസ്താരത്തിന് അനുമതി നൽകിയത്.
സംസ്ഥാനത്തെ കൊവിഡ് വ്യാപനം തീവ്രമാകും; ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്
സംസ്ഥാനത്തെ കൊവിഡ് വ്യാപനം തീവ്രമാകുമെന്ന് ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്. പ്രതിദിന രോഗികളുടെ എണ്ണവും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും കുതിച്ചുയർന്നു.
നിർബന്ധിത വാക്‌സിനേഷൻ നടപ്പാക്കില്ലെന്ന് കേന്ദ്രം
രാജ്യത്ത് നിർബന്ധിത വാക്‌സിനേഷൻ നടപ്പിലാക്കാൻ കഴിയില്ലെന്ന് കേന്ദ്ര സർക്കാർ. വാക്സിനേഷൻ സർട്ടിഫിക്കറ്റ് നിർബന്ധിതമാക്കുന്ന ഒരു എസ്ഒപിയും പുറപ്പെടുവിച്ചിട്ടില്ലെന്ന് കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചു. വികലാംഗർക്ക് വീടുതോറുമുള്ള വാക്സിനേഷന് മുൻഗണന നൽകണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിക്ക് മറുപടിയായി സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് കേന്ദ്രം ഇക്കാര്യം അറിയിച്ചത്.
കുട്ടികൾക്കുള്ള വാക്‌സിനേഷൻ മാർച്ചിൽ
കുട്ടികൾക്ക് വാക്‌സിനേഷൻ മാർച്ചിൽ ആരംഭിക്കും. 12 മുതൽ 14 വയസ് വരെയുള്ള കുട്ടികൾക്കാണ് മാർച്ച് മുതൽ വാക്‌സിൻ നൽകി തുടങ്ങുന്നത്.
Story Highlights : jan 17 news round up
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here