Advertisement

നിഫ്റ്റി 18,600 പോയിന്റിലുമെത്തിയേക്കും; വിപണിയില്‍ ഈ ആഴ്ച നേട്ടത്തോടെ തുടക്കം

January 17, 2022
Google News 1 minute Read

വ്യാപാര ആഴ്ചയുടെ ആദ്യദിവസം നേട്ടത്തോടെ തുടക്കം. സെന്‍സെക്‌സ് 112 പോയിന്റുകള്‍ ഉയര്‍ന്ന് 61300ലെത്തിയാണ് വ്യാപാരം തുടങ്ങിയത്. ബാങ്ക് നിഫ്റ്റി ഇന്‍ഡക്‌സ് 0.60 ശതമാനം നേട്ടത്തിലുമാണ്. വ്യാപാരം തുടങ്ങുമ്പോള്‍ നിഫ്റ്റി 29 പോയിന്റ് നേട്ടത്തില്‍ 18,285ലായിരുന്നു. ഇത് 18,600വരെയെത്തിയേക്കുമെന്നാണ് പ്രതീക്ഷ. മാരുതി സുസുക്കി ഇന്ത്യയാണ് സെന്‍സെക്‌സില്‍ ഏറ്റവുമധികം നേട്ടമുണ്ടാക്കിയത്. സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, മഹീന്ദ്ര എന്നിവയും നേട്ടമുണ്ടാക്കിയപ്പോള്‍ എച്ച്‌സിഎല്‍ ടെക്, അള്‍ട്രാ ടെക് സിമന്റ്, ടെക് മഹീന്ദ്ര, ടൈറ്റാന്‍ എന്നിവയുടെ ഓഹരികള്‍ നഷ്ടത്തിലാണ്.

ഫെബ്രുവരി 19ന് ആരംഭിക്കുന്ന എജിഎസ് ട്രാന്‍സ്ആക്ട് ടെക്‌നോളജീസിന്റെ ഐപിഒയിലേക്ക് നിക്ഷേപകര്‍ കണ്ണുവെക്കുന്നുണ്ട്. റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഐസിഐസി ബാങ്ക്, ജെഎസ്ഡബ്ല്യു സ്റ്റീല്‍സ്, ബജാജ് ഓട്ടോ, ഏഷ്യന്‍ പെയിന്റ്‌സ്, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ മുതലായ കമ്പനികള്‍ അവരുടെ ത്രൈമാസഫലങ്ങള്‍ ഈ ആഴ്ച പ്രഖ്യാപിക്കുന്നതും നിക്ഷേപകരെ സംബന്ധിച്ച് നിര്‍ണ്ണായകമാകും.

Read Also : പണപ്പെരുപ്പം കുറഞ്ഞു; നിരക്ക് 13.56 ശതമാനത്തിലെത്തി

ഓട്ടോ മേഖലയുടെ നിഫ്റ്റി ഇന്‍ഡക്‌സുകളാണ് നിലവില്‍ ഏറ്റവും മുന്നിലുള്ളത്. നിഫ്റ്റി ഹെല്‍ത്ത്‌കെയര്‍ ഇന്‍ഡക്‌സാണ് ഏറ്റവും സമ്മര്‍ദ്ദത്തില്‍.

Story Highlights : Nifty may rise up to 18,600 points

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here