Advertisement

‘എനിക്ക് വലുത് ദേശീയ ടീം’; ബെൻ സ്റ്റോക്സ് ഐപിഎലിൽ നിന്ന് പിന്മാറി

January 18, 2022
Google News 2 minutes Read
ben stokes withdrew ipl

വരുന്ന സീസണിലെ ഐപിഎൽ സീസണിൽ നിന്ന് പിന്മാറി ഇംഗ്ലണ്ട് ഓൾറൗണ്ടർ ബെൻ സ്റ്റോക്സ്. തനിക്ക് വലുത് ദേശീയ ടീമാണെന്നും അതുകൊണ്ട് തന്നെ ഐപിഎലിൽ നിന്നും പിന്മാറുകയാണെന്നും സ്റ്റോക്സ് അറിയിച്ചു. ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോ റൂട്ടും ഐപിഎലിൽ നിന്ന് പിന്മാറുകയാണെന്ന് അറിയിച്ചിരുന്നു. പുതിയ രണ്ട് ടീമുകൾ കൂടി ഉള്ളതിനാൽ താൻ മെഗാ ലേലത്തിൽ രജിസ്റ്റർ ചെയ്യുമെന്ന് റൂട്ട് അറിയിച്ചിരുന്നെങ്കിലും ആഷസ് പരമ്പരയിൽ ദയനീയ പരാജയം വഴങ്ങിയതിനു പിന്നാലെ താരം ഈ തീരുമാനം മാറ്റുകയായിരുന്നു. (ben stokes withdrew ipl)

കഴിഞ്ഞ സീസണിൽ ബെൻ സ്റ്റോക്സിന് ഒരു മത്സരം മാത്രമേ കളിക്കാനായുള്ളൂ. കൈവിരലിനു പരുക്കേറ്റതിനെ തുടർന്ന്, രാജസ്ഥാൻ റോയൽസ് താരമായിരുന്ന സ്റ്റോക്സ് ബാക്കിയുള്ള മത്സരങ്ങൾ കളിച്ചിരുന്നില്ല. 2022 മെഗാ ലേലത്തിനു മുൻപ് റോയൽസ് സ്റ്റോക്സിനെ ടീമിൽ നിലനിർത്താൻ തയ്യാറായതുമില്ല. ക്യാപ്റ്റൻ സഞ്ജു സാംസൺ, യശസ്വി ജയ്സ്വാൾ, ജോസ് ബട്‌ലർ എന്നീ താരങ്ങളെയാണ് റോയൽസ് നിലനിർത്തിയത്.

Read Also : ഭരത് അരുൺ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ബൗളിംഗ് പരിശീലകൻ

രാജ്യത്ത് കൊവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ ഐപിഎൽ 15ആം സീസൺ വേദി മാറ്റിയേക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. ഇന്ത്യയിൽ തന്നെ ഐപിഎൽ നടത്തുമെന്ന് ബിസിസിഐ പ്രസിഡൻ്റ് സൗരവ് ഗാംഗുലി പലതവണ പറഞ്ഞെങ്കിലും അത് നടക്കാനിടയില്ലെന്നാണ് സൂചന. വേദിയായി ആദ്യം പരിഗണിക്കുക ഇന്ത്യയെത്തന്നെയാണെങ്കിലും മറ്റ് രണ്ട് രാജ്യങ്ങൾ കൂടി ബിസിസിഐയുടെ പരിഗണനയിലുണ്ട്.

ദക്ഷിണാഫ്രിക്ക, ശ്രീലങ്ക എന്നീ വേദികളാണ് ബാക്കപ്പ് ഓപ്ഷനുകളായി ബിസിസിഐ പരിഗണിക്കുന്നത്. കഴിഞ്ഞ സീസണിൽ ഭാഗികമായും അതിനു മുൻപത്തെ സീസണിൽ പൂർണമായും യുഎഇയിൽ വച്ച് നടത്തിയെങ്കിലും യുഎഇയെ എല്ലായ്പ്പോഴും പരിഗണിക്കാനാവില്ലെന്നാണ് ബിസിസിഐ നിലപാട്.

ഐപിഎലിൻ്റെ മുഖ്യ സ്പോൺസർമാരായി കഴിഞ്ഞ ദിവസം ടാറ്റ ഗ്രൂപ്പ് കരാർ ഒപ്പിട്ടിരുന്നു. 2018-22 കാലയളവിൽ 2200 കോടി രൂപയ്ക്കാണ് വിവോ ഐപിഎലുമായി കരാർ ഒപ്പിട്ടിരുന്നത്. എന്നാൽ, ചൈനയുമായുള്ള രാഷ്ട്രീയ പ്രശ്നങ്ങളെ തുടർന്ന് 2020 സീസണിൽ വിവോ വിട്ടുനിന്നു. പകരം ഡ്രീം ഇലവനായിരുന്നു സ്പോൺസർ. കഴിഞ്ഞ വർഷം വിവോ തിരികെ എത്തിയിരുന്നു. ഈ വർഷത്തെ കരാർ കൂടി ബാക്കിയുണ്ടെങ്കിലും പിന്മാറാൻ വിവോ തീരുമാനിക്കുകയായിരുന്നു.

Story Highlights : ben stokes withdrew from ipl

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here