തൃശൂര്‍ മെഡിക്കല്‍ കോളജിലെ ഡോക്ടര്‍ മയക്കുമരുന്നുമായി പിടിയില്‍

തൃശൂരില്‍ മെഡിക്കല്‍ കോളജ് ഹൗജ് സര്‍ജന്റെ പക്കല്‍ നിന്നും മയക്കുമരുന്ന് പിടികൂടി. അത്യപകടകരമായ എംഡിഎംഎ മയക്കുമരുന്നുമായാണ് കോഴിക്കോട് സ്വദേശിയായ യുവ ഡോക്ടര്‍ അക്വില്‍ മുഹമ്മദ് ഹുസൈന്‍ പൊലീസിന്റെ പിടിയിലായത്. 2.4 ഗ്രാം എംഡിഎംഎയും ഹാഷിഷ് ഓയിലുമാണ് ഇയാളുടെ പക്കല്‍ നിന്നും പിടിച്ചെടുത്തത്. മെഡിക്കല്‍ കോളജിലെ 15ഓളം ഡോക്ടര്‍മാര്‍ സ്ഥിരമായി മയക്കുമരുന്ന് ഉപയോഗിക്കാറുണ്ടെന്ന് പിടിയിലായ സര്‍ജന്‍ പൊലീസിന് മൊഴി നല്‍കി.
മെഡിക്കല്‍ കോളജ് പൊലീസ് ഇന്ന് പുലര്‍ച്ചെ നടത്തിയ മിന്നല്‍ റെയ്ഡിലാണ് അക്വില്‍ മുഹമ്മദ് പിടിയിലാകുന്നത്. തൃശൂര്‍ മെഡിക്കല്‍ കോളെജിലെ ഡോക്ടര്‍മാര്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നുവെന്ന വിവരം പൊലീസിന് മുന്‍പ് തന്നെ ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു പൊലീസിന്റെ മിന്നല്‍ പരിശോധന. പൊലീസെത്തുമ്പോള്‍ അക്വില്‍ മുഹമ്മദ് മാത്രമാണ് ഹോസ്റ്റലിലുണ്ടായിരുന്നത്. ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്.
Story Highlights : Doctor from Thrissur medical collage arrested with drugs
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here