Advertisement

പാക് പേസർ മുഹമ്മദ് ഹസ്നൈന്റെ ബൗളിംഗ് ആക്ഷൻ നിയമവിരുദ്ധമെന്ന് സംശയം

January 18, 2022
Google News 2 minutes Read
Mohammad Hasnain bowling reported

പാകിസ്താൻ യുവ പേസർ മുഹമ്മദ് ഹസ്നൈൻ്റെ ബൗളിംഗ് ആക്ഷൻ നിയമവിരുദ്ധമെന്ന് സംശയം. ബിഗ് ബാഷ് ലീഗിൽ സിഡ്നി തണ്ടറിൻ്റെ താരമായിരുന്ന താരത്തിൻ്റെ ബൗളിംഗ് ആക്ഷൻ അമ്പയർമാർ റിപ്പോർട്ട് ചെയ്തിരുന്നു. ഇനി ബൗളിംഗ് ആക്ഷൻ നിയമവിരുദ്ധമല്ലെന്ന് തെളിയിച്ചെങ്കിലേ ഹസ്നൈന് പന്തെറിയാൻ കഴിയൂ. (Mohammad Hasnain bowling reported)

ഇംഗ്ലണ്ട് പേസർ സാഖിബ് മഹ്മൂദിനു പകരക്കാരനായാണ് 21 കാരനായ ഹസ്നൈനെ സിഡ്നി തണ്ടർ ടീമിലെത്തിച്ചത്. ബ്രിസ്ബേൻ ഹീറ്റിനെതിരായ മത്സരത്തിൽ 22 റൺസിനു നാല് വിക്കറ്റ് പിഴുതാണ് താരം തൻ്റെ ബിബിഎൽ കരിയർ ആരംഭിച്ചത്. അഞ്ച് ബിബിഎൽ മത്സരങ്ങളിൽ നിന്ന് ഏഴ് വിക്കറ്റാണ് ഹസ്നൈൻ നേടിയത്.

Read Also : അരങ്ങേറ്റ മത്സരത്തിലെ ആദ്യ ഓവർ ട്രിപ്പിൾ വിക്കറ്റ് മെയ്ഡൻ; ബിബിഎലിൽ തകർത്തെറിഞ്ഞ് പാക് പേസർ

21കാരനായ ഹസ്നൈൻ 2019ൽ ഓസ്ട്രേലിയക്കെതിരെയാണ് രാജ്യാന്തര ക്രിക്കറ്റിൽ അരങ്ങേറുന്നത്. 8 ഏകദിന മത്സരങ്ങളും 17 ടി-20കളും കളിച്ച താരം യഥാക്രമം 12, 17 വിക്കറ്റുകളാണ് വീഴ്ത്തിയിട്ടുള്ളത്.

ഉന്മുക്ത് ചന്ദിന്റെ ബിഗ് ബാഷ് അരങ്ങേറ്റത്തിൽ നിരാശ

ഇന്ത്യയുടെ മുൻ അണ്ടർ 19 ടീം ക്യാപ്റ്റൻ ഉന്മുക്ത് ചന്ദിൻ്റെ ബിഗ് ബാഷ് ലീഗ് അരങ്ങേറ്റത്തിൽ നിരാശ. ഹോബാർട്ട് ഹറികെയ്ൻസിനെതിരെ മെൽബൻ റെനഗേഡ്സിനായി നാലാം നമ്പറിൽ ബാറ്റിംഗിനിറങ്ങിയ ഉന്മുക്ത് 8 പന്തുകൾ നേരിട്ട് 6 റൺസ് മാത്രം നേടി പുറത്തായി. ബിഗ് ബാഷ് ലീഗ് കരാർ നേടുന്ന ആദ്യ ഇന്ത്യൻ താരവും ബിഗ് ബാഷ് ലീഗിൽ കളിക്കുന്ന ആദ്യ ഇന്ത്യൻ താരവുമാണ് ഉന്മുക്ത് ചന്ദ്.

ഇന്ത്യയിൽ മികച്ച പ്രകടനം നടത്താൻ സാധിക്കാതിരുന്നതിനെ തുടർന്ന് അമേരിക്കയിലേക്ക് കുടിയേറിയ ഉന്മുക്ത് അടുത്തിടെ സമാപിച്ച മൈനർ ലീഗ് ടി-20 ക്രിക്കറ്റ് ടൂർണമെൻ്റിൽ തകർപ്പൻ പ്രകടനം നടത്തിയിരുന്നു. ടൂർണമെൻ്റിൽ 612 റൺസോടെ ഉന്മുക്ത് ആയിരുന്നു ഏറ്റവും റൺസ് നേടിയ താരം. ഈ പ്രകടനത്തിനു പിന്നാലെയാണ് ഉന്മുക്തിന് ബിഗ് ബാഷ് ലീഗിലേക്ക് ക്ഷണം വന്നത്. ആരോൺ ഫിഞ്ച് നായകനായ മെൽബൻ റെനഗേഡ്സാണ് ഉന്മുക്തിനെ ടീമിൽ ഉൾപ്പെടുത്തിയത്. തുടർച്ചയായി പ്ലേയിംഗ് ഇലവനിൽ നിന്നൊഴിവാക്കുന്ന റെനഗേഡ്സിനെതിരെ ഉന്മുക്ത് ചെയ്ത ട്വീറ്റ് ചർച്ച ആയിരുന്നു. ഇതിനു പിന്നാലെയാണ് ഇന്ത്യൻ താരം ടീമിൽ ഇടം പിടിച്ചത്.

Story Highlights : Mohammad Hasnain bowling action reported

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here