Advertisement

മകളുടെ മരണത്തിന്റെ വേദനയും, കൊലപാതകിയെന്ന വിളിയും; ഈ അച്ഛനും അമ്മയും നരകയാതന അനുഭവിച്ചത് മാസങ്ങളോളം

January 18, 2022
Google News 3 minutes Read
parents falsly accused in daughter murder case

വളർത്തു മകളായ പതിനാല് കാരിയുടെ കൊലപാതകത്തിൽ കുറ്റാരോപിതരായി മാസങ്ങളോളം നരകയാതന അനുഭവിച്ച ഒരച്ഛനും അമ്മയുമുണ്ട് തിരുവനന്തപുരം കോവളത്ത്. പൊലീസിന്റെ പീഡനത്തെ തുടർന്ന് കൊലപാതക കുറ്റം ഏറ്റെടുക്കേണ്ടി വന്ന ഇവർ ഒരു വർഷത്തോളമായി അനുഭവിക്കുന്നത് സമാനതകളില്ലാത്ത ഒറ്റപ്പെടലാണ്. വെള്ളിയാഴ്ച്ച കോവളത്ത് അയൽവാസിയെ കൊലപ്പെടുത്തിയ അമ്മയും മകനും പിടിയിലായതോടെയാണ് ഒരു വർഷം മുൻപ് നടന്ന കൊലപാതകത്തിന്റെ ചുരുളഴിയുന്നതും, ഇവരുടെ നിരപരാധിത്വം തെളിയുന്നതും. ( parents falsely accused in daughter murder case )

കോവളം സ്വദേശികളായ ആനന്ദൻ ചെട്ട്യാരുടെയും ഗീതയുടേയും വളർത്തുമകൾ (14) കൊല്ലപ്പെടുന്നത് ഒരു വർഷം മുമ്പാണ്. തലയ്ക്ക് പിന്നിലേറ്റ അടിയാണ് മരണകാരണം എന്നായിരുന്നു പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. കൊലപാതകത്തിന് പിന്നിൽ ഈ വൃദ്ധ ദമ്പതികൾ തന്നെ എന്ന് വരുത്തി തീർക്കാനുള്ള ശ്രമത്തിലായി പിന്നീട് പൊലീസ്. ദിവസങ്ങൾ നീണ്ട പൊലീസിന്റെ പീഡനം.

‘കാലിന്റെ വെള്ളയിലൊക്കെ അടിച്ചു. കുറേ ദിവസത്തേക്ക് നടക്കാൻ പോലും പറ്റിയില്ല. അവർ എന്തൊക്കെയോ പറയുന്നു. ഞാൻ പേടിച്ച് വിറച്ച് ഇരിക്കുകയായിരുന്നു’- ആനന്ദൻ ചെട്ട്യാർ പറയുന്നു.

parents falsly accused in daughter murder case

ലോക്കപ്പിലെ ക്രൂര മർദ്ദനം സഹിക്കാനാവാതെ കൊലപാതക കുറ്റം ഏറ്റെടുക്കേണ്ടി വന്നു ഈ അച്ഛനും അമ്മയ്ക്കും. ‘നിങ്ങൾ പറഞ്ഞില്ലെങ്കിൽ, നിങ്ങളുടെ അണ്ണനേയും മക്കളേയുമെല്ലാം അകത്താക്കുമെന്ന് പറഞ്ഞു. ഞാൻ പറഞ്ഞു ആരെയും അകത്താക്കണ്ട സാറെ. എന്നെ അകത്താക്കിയാ മതി. ഞാൻ ഏറ്റെടുത്തോളം. എന്റെ പിള്ളയെ ഞാൻ തന്നെ കൊന്നു സാറെ..ഇങ്ങനെയാണ് ഞാൻ പറഞ്ഞത്’- ഗീത പറയുന്നു.

മകളെ കൊലപ്പെടുത്തിയവർ എന്ന് പോലീസും മാധ്യമങ്ങളും ആവർത്തിച്ച് പറഞ്ഞതോടെ അയൽവാസികൾ പോലും ഒറ്റപ്പെടുത്തി. ജോലിക്ക് പോലും ആരും വിളിക്കാൻ തയ്യാറായില്ല. മകളെ നഷ്ടപ്പെട്ട വേദനയ്‌ക്കൊപ്പം കൊലപാതകികളെന്ന വിളി മാനസീകമായും ശാരീരികമായും ഇരുവരെയും തളർത്തി. ഇതിനിടയിൽ ഗീത ക്യാൻസർ ബാധിതയായി.

Read Also : തിരൂരിലെ മൂന്നര വയസുകാരന്റെ മരണം; അമ്മയുടെ രഹസ്യ മൊഴി രേഖപ്പെടുത്തി

സംഭവം നടന്ന് ഒരു വർഷത്തിനിപ്പുറമാണ് കേസിലെ നിർണായക വഴിത്തിരിവുണ്ടാകുന്നത്. തിരുവനന്തപുരം വിഴിഞ്ഞത് അയൽവാസിയായ വയോധികയെ കൊലപ്പെടുത്തിയ റഫീഖയും മകൻ ഷഫീഖും ചേർന്നാണ് ഒല്ലൂരിലെ പതിനാലുകാരിയെ കൊലപ്പെടുത്തിയെന്ന് കണ്ടെത്തി.

ഒരു വർഷത്തിനിപ്പുറം യഥാർത്ഥ സത്യം പുറത്ത് വന്നെങ്കിലും ഇക്കാലമത്രെയും തങ്ങൾ അനുഭവിച്ചതിനൊക്കെ ആരു മറുപടി പറയും എന്നാണ് ആനന്ദൻ ചെട്ട്യാരുടെയും ഗീതയുടേയും ചോദ്യം.

Story Highlights : parents falsely accused in daughter murder case

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here