Advertisement

ഗോവ നിയമസഭാ തെരെഞ്ഞെടുപ്പിൽ ഒറ്റയ്ക്കിറങ്ങി കോൺഗ്രസ്; എൻസിപി, ശിവേസന സഖ്യ നിർദേശത്തെ തള്ളിയതിന് കാരണം ഇതാണ്

January 19, 2022
1 minute Read

ഗോവ നിയമസഭാ തെരെഞ്ഞെടുപ്പിൽ എൻസിപി,ശിവേസന സഖ്യ നിർദ്ദേശത്തെ തള്ളി ബി ജെ പിയെ തനിച്ച് നേരിടാനുള്ള തിരുമാനത്തിലാണ് കോൺഗ്രസ്. കോൺഗ്രസ്, എൻ സി പി, ശിവേസന ,തൃണമൂൽ കോൺഗ്രസ് എന്നീ പാർട്ടികൾ മഹാസഖ്യമുണ്ടാക്കി ഗോവയിൽ ബി ജെ പിക്കെതിരെ പോരാട്ടം നയിച്ചേക്കുമെന്നായിരുന്നു തുടക്കത്തിൽ കണക്കാക്കപ്പെടുന്നത്.

എന്നാൽ മൂന്ന് പാർട്ടികളുമായും സഖ്യമില്ലെന്ന് പ്രഖ്യാപിച്ച് ബി ജെ പിയെ തനിച്ച് നേരിടാനുള്ള തിരുമാനത്തിലാണ് ഗോവയിൽ കോൺഗ്രസ്. തെരഞ്ഞെടുപ്പിൽ ശക്തമായ മത്സരം കാഴ്ച വെയ്ക്കുകയെന്ന ലക്ഷ്യത്തോടെ തങ്ങളുടെ മൂന്നാമത്തെ സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിക്കുകയും ചെയ്തു.

Read Also : ഗോവ നിയമസഭാ തെരഞ്ഞെടുപ്പ്; അമിത് പലേക്കർ ആം ആദ്‌മിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥി

നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അഞ്ച് സംസ്ഥാനങ്ങളിൽ കോൺഗ്രസ് ഏറ്റവും കൂടുതൽ പ്രതീക്ഷ പുലർത്തുന്ന സംസ്ഥാനമാണ് ഗോവ. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ദയനീയ പ്രകടനം കാഴ്ചവെച്ച എൻ സി പിയുമായും ശിവസേനയുമായും സഖ്യത്തിലെത്താതെ തന്നെ ഇക്കുറി ഗോവയിൽ നേട്ടം കൊയ്യാനാകുമെന്നാണ് കോൺഗ്രസ് പ്രതീക്ഷ.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ 2.3 ശതമാനം വോട്ടായിരുന്നു എൻ സി പിക്ക് ലഭിച്ചത്. ശിവസേനയ്ക്ക് 1.2 ശതമാനം വോട്ടും. എൻ സി പിയുടെ ഏക സിറ്റിംഗ് എം എൽ എ പോലും തൃണമൂലിലേക്ക് ചേക്കേറുന്ന സാഹചര്യവും ഉണ്ടായിരുന്നു. ഈ സാഹചര്യത്തിൽ കൂടിയാണ് സഖ്യം എന്ന ഇരു പാർട്ടികളുടേയും നിർദ്ദേശം കോൺഗ്രസ് അവഗണിക്കാൻ കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Read Also : മൂന്നാം ദിവസവും ടിപിആര്‍ 30ന് മുകളില്‍; പാലക്കാട് നിയന്ത്രണങ്ങള്‍ കടുപ്പിച്ചു

അതേസമയം ഇത്തവണ ഭരണം പിടിക്കാമെന്ന പ്രതീക്ഷയോടെ ഗോവയിൽ അങ്കത്തിനിറങ്ങിയ തൃണമൂൽ നിലവിൽ ഒറ്റപ്പെട്ട നിലയിലാണ്. നേരത്തേ ആം ആദ്മിയുമായി തൃണമൂൽ സഖ്യത്തിലെത്തിയേക്കുമെന്ന് റിപ്പോർട്ടുണ്ടായിരുന്നുവെങ്കിലും ആം ആദ്മി ഇത്തരം വാർത്തകൾ തള്ളിയിരുന്നു.

ചർച്ചയ്ക്ക് ശ്രമിച്ചിട്ടും മറ്റ് പാർട്ടികളുമായി കൈകോർക്കാൻ ഗോവയിൽ കോൺഗ്രസ് തയ്യാറാകാതിരുന്നത്? കാരണം ഇതാണ്

2019 ലെ നിയമസഭ തെരഞ്ഞെടുപ്പിൽ മഹാരാഷ്ട്രയിൽ ബി ജെ പിയെ പുറത്താക്കാൻ അവസാന നിമിഷം ശിവസേനയുമായും എൻ സി പിയുമായും കോൺഗ്രസ് സഖ്യത്തിലെത്തിയിരുന്നു. സമാനമായ സഖ്യമായിരുന്നു ഗോവയിലും പ്രതീക്ഷിക്കപ്പെട്ടത്. ഗോവയിൽ സിന്ധുദുർഗ് ഉൾപ്പെടെയുള്ള മേഖലയിൽ എൻ സി പിക്കും ശിവസേനയ്ക്കും സ്വാധീനമുണ്ട്.

സഖ്യത്തിനായി എൻ സി പി തലവൻ ശരദ് പവാറിന്റെ നേതൃത്വത്തിൽ കോൺഗ്രസുമായി ചർച്ചകൾ ആരംഭിച്ചിരുന്നു. ഗോവയിൽ ഇക്കുറി കന്നി പോരാട്ടത്തിനിറങ്ങുന്ന തൃണമൂലിനേയും ചേർത്ത് ബി ജെ പിക്കെതിരെ വിശാല സഖ്യമായിരുന്നു ശരദ് പവാറിന്റെ ലക്ഷ്യം. ദേശീയ നേതൃത്വവുമായിട്ടായിരുന്നു ശരദ് പവാറിന്റെ ചർച്ച. ഇതിനിടയിൽ തുടക്കത്തിൽ കോൺഗ്രസിനെതിരെ രൂക്ഷവിമർശനം ഉയർത്തിയിരുന്ന തൃണമൂൽ തങ്ങളുടെ നിലപാട് മയപ്പെടുത്തുകയും സഖ്യത്തിന് ഒരുക്കമാണെന്ന നിലപാട് സ്വീകരിക്കുകയും ചെയ്തു. എന്നാൽ സഖ്യം എന്ന പാർട്ടികളുടെ ആവശ്യം കോൺഗ്രസ് പാടെ തള്ളുകയായിരുന്നു.

Read Also : മൂന്നാം ദിവസവും ടിപിആര്‍ 30ന് മുകളില്‍; പാലക്കാട് നിയന്ത്രണങ്ങള്‍ കടുപ്പിച്ചു

ഇതോടെ കോൺഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷവിമർശനവുമായി ശിവസേനയും തൃണമൂലും രംഗത്തെത്തിയിരുന്നു. തങ്ങൾക്ക് തനിച്ച് ജയിക്കാനാകുമെന്ന അമിതാത്മവിശ്വാസമാണ് കോൺഗ്രസിനെന്ന് ശിവസേന എംപി സഞ്ജയ് റൗത്ത് കുറ്റപ്പെടുത്തി. തങ്ങൾ ചക്രവർത്തികളാണെന്ന നിലപാടിലാണ് ഇപ്പോഴും കോൺഗ്രസ്, അവർക്ക് സഖ്യമില്ലാതെ ഗോവയിൽ രണ്ടക്ക സീറ്റ് തൊടാൻ പോലും സാധിക്കില്ലെന്ന് തൃണമൂലും പ്രതികരിച്ചു.

Story Highlights : congress-rejected-alliance-suggetions-from-shivasena-and-ncp-in-goa

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top