സംസ്ഥാനത്ത് പരസ്യ ബോർഡുകൾക്ക് നിയന്ത്രണമേർപ്പെടുത്തി ഹൈക്കോടതി

സംസ്ഥാനത്തെ പരസ്യ ബോർഡുകൾക്ക് നിയന്ത്രണവുമായി ഹൈക്കോടതി. പരസ്യബോർഡുകളിൽ ഏജൻസികളുടെ വിലാസവും ഫോൺനമ്പറും രേഖപ്പെടുത്തണമെന്ന് ഹൈക്കോടതി നിർദേശിച്ചു.കൂടാതെ അനധികൃത ബോർഡുകൾ സ്ഥാപിക്കുന്നവർക്കെതിരെ ശക്തമായ നിയമ നടപടികൾ സ്വീകരിക്കണമെന്നും നിർദേശിച്ചു. പാതയോരങ്ങളിലെ അനധികൃത കൊടിതോരണങ്ങൾക്കെതിരായ കേസ് പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ നിർദേശം.(Highcourt)
Read Also : കേരളത്തിലെ സ്കൂൾ കുട്ടികളുടെ വാക്സിനേഷൻ; വിവരങ്ങൾ ‘സമ്പൂർണ’ വെബ് സൈറ്റിൽ അപ്‌ലോഡ് ചെയ്യും
മാർഗനിർദേശങ്ങൾ ലംഘിച്ചാൽ പരസ്യ ഏജൻസിയുടെയും പ്രസിന്റെയും ലൈസൻസ് റദ്ദാക്കുമെന്നും ഹൈക്കോടതി വ്യക്തമാക്കി. ഇക്കാര്യങ്ങളുമായി ബന്ധപ്പെട്ട സർക്കുലർ മൂന്ന് ദിവസത്തിനകം സർക്കാർ പുറത്തിറക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു. പരസ്യ ബോർഡുകൾ 30 ദിവസത്തിനകം നീക്കം ചെയ്യാൻ തദ്ദേശ സ്ഥാപനങ്ങളിലെ സെക്രട്ടറിമാർക്ക് നിർദേശം നൽകുമെന്നും ഹൈക്കോടതി നിർദേശിച്ചു.
Story Highlights : the-high-court-has-imposed-restrictions-on-advertisement-boards-in-the-state-
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here