Advertisement

കെ എസ് ആർ ടി സിയിൽ കൊവിഡ് പ്രതിസന്ധിയില്ല; ഒരു സർവീസും മുടക്കില്ല: ആന്റണി രാജു

January 19, 2022
Google News 2 minutes Read

കെ എസ് ആർ ടി സിയിൽ കൊവിഡ് പ്രതിസന്ധിയില്ലെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. ഒട്ടുമിക്ക ജീവനക്കാരും വാക്‌സിനേറ്റഡ് ആണ്. കെ.എസ്.ആർ.ടി.സി കണ്ടക്ടർമാർക്ക് ഉടൻ ബൂസ്റ്റർ ഡോസ് നൽകും. തിരക്കൊഴിവാക്കാൻ സർവീസുകൾ വർധിപ്പിക്കും. ഒരു സർവീസും മുടക്കില്ല. ബസുകളുടെ എണ്ണം കൂട്ടുമെന്നും അദ്ദേഹം വ്യക്തമാക്കി.

ജീവനക്കാർക്ക് കൊവിഡ് ബാധിച്ചതിനാൽ കെ.എസ്.ആർ.ടി.സി സർവീസുകൾ വെട്ടിക്കുറച്ചെന്ന വാർത്ത വാസ്തവ വിരുദ്ധമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. 3437 കെ.എസ്.ആർ.ടി.സി ബസുകൾ ഇന്നലെ സർവീസ് നടത്തി. 650ൽ താഴെ ജീവനക്കാർക്ക് മാത്രമാണ് കോവിഡ് ബാധയുള്ളത്. മറ്റു പ്രചാരണങ്ങൾ അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം പറഞ്ഞു.തിരക്കൊഴിവാക്കാൻ സർവീസുകൾ വർധിപ്പിക്കും. ഡ്രൈവിങ് ടെസ്റ്റ് നിർത്തിവെക്കാൻ ഉത്തരവിറക്കിയ എറണാകുളം ആർ.ടി.ഒയോട് വിശദീകരണം ചോദിച്ചിട്ടുണ്ട്. ആർ.ടി.ഒ ഓഫീസുകൾ അടയ്‌ക്കേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Read Also : കൊവിഡ് വ്യാപനം: കെഎസ്ആര്‍ടിസി ബസ് സര്‍വീസ് നിര്‍ത്തിവെക്കില്ലെന്ന് ഗതാഗതമന്ത്രി

അതേസമയം സംസ്ഥാനം കൊവിഡ് മൂന്നാം തരംഗത്തിലാണെന്നും കനത്ത ജാഗ്രത ആവശ്യമാണെന്നും ആരോഗ്യമന്ത്രി ഓര്‍മ്മിപ്പിച്ചു. ജലദോഷമുണ്ട്, പനിയുണ്ട് പക്ഷേ മണവും രുചിയുമൊക്കെ കിട്ടുന്നതിനാല്‍ കൊവിഡല്ല എന്ന് കരുതരുതെന്ന് മന്ത്രി വീണാ ജോര്‍ജ് ചൂണ്ടിക്കാട്ടി. ഒമിക്രോണ്‍ ബാധിച്ച 17% പേരില്‍ മാത്രമേ മണവും രുചിയും നഷ്ടപ്പെടുന്നുള്ളു. അതുകൊണ്ട് രോഗലക്ഷണങ്ങള്‍ കണ്ടാല്‍ പരിശോധനയ്ക്ക് വിധേയമാകുകയും സ്വയം നിരീക്ഷണത്തില്‍ പ്രവേശിക്കുകയും വേണമെന്ന് മന്ത്രി വ്യക്തമാക്കി.

Story Highlights : There is no Covid crisis in KSRTC-Antony raju

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here