ഉത്തരാഖണ്ഡ് തെരഞ്ഞടുപ്പ്; ബിജെപിയിലേക്ക് പോയ ഹരാക് സിംഗ് റാവത്ത് തിരികെ കോൺഗ്രസിലേക്ക്

ഉത്തരാഖണ്ഡിൽ ഹരാക് സിംഗ് റാവത്ത് തിരികെ കോൺഗ്രസിലേക്ക്. 2016ൽ കോൺഗ്രസ് വിട്ട് ബിജെപിയിലേക്ക് പോയ 10 എംഎഎമാരിൽ ഒരാളാണ് ഹരാക് സിംഗ്. എന്നാൽ, രണ്ട് ദിവസങ്ങൾക്കു മുൻപ് ബിജെപി അംഗത്വം റദ്ദാക്കിയ ഹരാക് സിംഗ് തിരികെ കോൺഗ്രസിലേക്ക് പോകാൻ താത്പര്യം പ്രകടിപ്പിച്ചിരുന്നു. എന്നാൽ, ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് തെരഞ്ഞെടുപ്പ് പ്രചാരണ കമ്മറ്റി ചെയർമാനുമായ ഹരീഷ് റാവത്തിന് ഈ തിരിച്ചുവരവിൽ താത്പര്യമില്ല. കോൺഗ്രസ് വിട്ടതിലുള്ള തെറ്റ് മനസ്സിലാക്കിയാൽ ഹരാകിനെ കോൺഗ്രസിൽ തിരികെയെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ഹരീഷ് റാവത്തിനോട് 100 തവണ മാപ്പ് പറയാൻ തയ്യാറാണെന്ന് ഹരാക് സിംഗ് അറിയിച്ചിരുന്നു. ഫോണിൽ ഹരീഷ് റാവത്തിനോട് സംസാരിക്കുമെന്നും ഹരാക് സിംഗ് പറഞ്ഞു. എന്നാൽ, ഹരാകിനെ തിരിച്ചെടുക്കുന്നതിൽ ഹരീഷ് റാവത്തിന് തീരെ താത്പര്യമില്ലെന്നാണ് റിപ്പോർട്ട്. ചില നിബന്ധനകളുമായാണ് ഹരാക് സിംഗ് എത്തുന്നത്. തനിക്കും മകൻ്റെ ഭാര്യക്കും തന്നോടൊപ്പം ബിജെപിയിൽ നിന്ന് കോൺഗ്രസിലെത്തുന്ന മറ്റ് എംഎൽഎമാർക്കും നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റ് നൽകണമെന്നതാണ് ഹരാകിൻ്റെ പ്രധാന നിബന്ധന. ഇത് ഹരീഷ് റാവത്ത് അംഗീകരിക്കുന്നില്ല. കോൺഗ്രസിലേക്ക് തിരികെയെത്തുന്നതിൽ രാഹുൽ ഗാന്ധിയുമായി ഹരാക് സംസാരിക്കുമെന്നാണ് സൂചന.
ഫെബ്രുവരി 14 നാണ് ഉത്തരാഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പ്.
Story Highlights : Uttarakhand Harish Rawat sceptical Harak Singh Congress
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here