Advertisement

ഗോവയിൽ മത്സരം ബി.ജെ.പിയും ആംആദ്.മിയും തമ്മിൽ; ആം.ആദ്.മി പാർട്ടി മുഖ്യമന്ത്രി സ്ഥാനാർത്ഥി 24 നോട്

January 20, 2022
Google News 1 minute Read

ഗോവയിൽ മത്സരം ബി.ജെ.പിയും ആം.ആദ്.മിയും നേരിട്ടെന്ന് ആം.ആദ്.മി പാർട്ടി മുഖ്യമന്ത്രി സ്ഥാനാർത്ഥി അമിത് പാലേക്കർ. ഗോവയിൽ കോൺഗ്രസ് മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെടുമെന്നും അദ്ദേഹം 24 നോട് പറഞ്ഞു.

കൂടാതെ ഗോവയിൽ ഭരണവിരുദ്ധ വികാരം ശക്തമാണ്. മറ്റ് പാർട്ടികളുടെ വികസനമുരടിപ്പ് പ്രചരണായുധമാക്കുമെന്നും അമിത് പാലേക്കർ പറഞ്ഞു. നിയമസഭാ തെരെഞ്ഞെടുപ്പിൽ ഭണ്ഡാരി സമുദായത്തിൻ്റെ ആനുകൂല്യം ആം ആദ്‌മിക്ക് ലഭിക്കും. ഗോവയിൽ തൃണമൂൽ കോൺഗ്രസിന് സ്വാധീനമുണ്ടാക്കാൻ സാധിക്കില്ലെന്നും അമിത് പാലേക്കർ വ്യക്തമാക്കി.

Read Also : ഗോവ നിയമസഭാ തെരെഞ്ഞെടുപ്പ്; ഇക്കൊല്ലം മത്സരരംഗത്ത് ശക്തിയാർജിച്ച് തൃണമൂൽ കോൺഗ്രസും ആം ആദ്‌മിയും; ട്വന്റിഫോർ വാർത്താസംഘം ഗോവയിൽ

ഗോവ നിയമസഭാ തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി അമിത് പാലേക്കറേ ഇന്നലെയാണ് ആം ആദ്‌മി (എഎപി) പ്രഖ്യാപിച്ചത്. എഎപി ദേശീയ അധ്യക്ഷനും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാൾ ആണ് പ്രഖ്യാപനം നടത്തിയത്.

“അദ്ദേഹം സംസ്‌ഥാനത്ത് നിന്ന് അഴിമതി തുടച്ചുനീക്കും. ഗോവയിൽ എല്ലാവർക്കും വേണ്ടി പ്രവർത്തിക്കും. അവൻ വിദ്യാസമ്പന്നനാണ്. ഗോവയിൽ എഎപി നൽകിയ എല്ലാ വാഗ്‌ദാനങ്ങളും അദ്ദേഹം നിറവേറ്റും. ഡൽഹിയിലേതുപോലെ റോഡുകളും സ്‌കൂളുകളും വൈദ്യുതിയുമാണ് ഗോവക്കാർക്ക് വേണ്ടത്,”-കെജ്‌രിവാൾ പറഞ്ഞു.

ഈ വർഷം ഒക്‌ടോബറിൽ എഎപിയിൽ ചേർന്ന പലേക്കർ സെന്റ് ക്രൂസ് മണ്ഡലത്തിൽ നിന്നാണ് മൽസരിക്കുന്നത്. അഭിഭാഷകനായ അമിത് പാലേക്കർ ഭണ്ഡാരി സമുദായത്തിൽ നിന്നുള്ളയാളാണെന്നും കെജ്‌രിവാൾ പറഞ്ഞു. ഗോവയിൽ പാർട്ടിയുടെ പ്രചാരണത്തിന്റെ മുഖമായി ‘സത്യസന്ധനായ ഒരാളെ’ തെരഞ്ഞെടുത്തു എന്നായിരുന്നു പാലേക്കറുടെ പേര് പറയുന്നതിന് മുൻപ് കെജ്‌രിവാൾ പറഞ്ഞത്.

Read Also :ഗോവ നിയമസഭാ തെരെഞ്ഞെടുപ്പിൽ ഒറ്റയ്ക്കിറങ്ങി കോൺഗ്രസ്; എൻസിപി, ശിവേസന സഖ്യ നിർദേശത്തെ തള്ളിയതിന് കാരണം ഇതാണ്

സമൂഹത്തിലെ ക്ഷേമ പ്രവർത്തനങ്ങൾക്ക് പേരുകേട്ട വ്യക്‌തിയെയാണ് തെരഞ്ഞെടുത്തതെന്നും അദ്ദേഹം പറഞ്ഞു. ഞങ്ങൾ ജാതി രാഷ്‌ട്രീയം ചെയ്യുന്നില്ല, മറ്റ് പാർട്ടികൾ സമുദായത്തിനെതിരായ രാഷ്‌ട്രീയമാണ് ചെയ്യുന്നത്, പാലേക്കർ ഗോവയെ സത്യസന്ധമായി സേവിക്കുമെന്നും കെജ്‌രിവാൾ പറഞ്ഞു.

Story Highlights : goa-chief-minister-candidate-to-24news-

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here