രവീന്ദ്രൻ പട്ടയം റദ്ദാക്കിയ തീരുമാനം സിപിഐഎമ്മിന്റേത്, ആരെയും ഒഴിപ്പിക്കില്ല: എം എം മണിയെ തള്ളി കോടിയേരി ബാലകൃഷ്ണൻ

രവീന്ദ്രന്‍ പട്ടയങ്ങള്‍ റദ്ദാക്കിയതില്‍ ആശങ്ക വേണ്ടെന്ന് സിപിഐഎം.എം. എം മണിയെയും സിപിഐഎം ജില്ലാ നേതൃത്വത്തെയും തള്ളി കോടിയേരി ബാലകൃഷ്ണൻ. രവീന്ദ്രൻ പട്ടയങ്ങൾ റദ്ദാക്കിയ നടപടി 2019 ൽ സർക്കാരെടുത്ത തീരുമാനത്തിന്റെ ഭാഗമാണ്.പട്ടയം റദ്ദാക്കിയതിന്റെ പേരിൽ ആരെയും ഒഴിപ്പിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. പട്ടയം നിയമാനുസൃതമല്ലെന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തിൽ ക്രമപ്പെടുത്തുന്നതിന്റെ ഭാഗം.
ഇടുക്കി ജില്ലയിലെ സിപിഐഎമ്മിലും സിപിഐയിലുമുണ്ടായ ആശങ്കകൾ പരിഹരിക്കുമെന്നും കോടിയേരി വ്യക്തമാക്കി. രവീന്ദ്രൻ പട്ടയത്തെ കുറിച്ച് ആക്ഷേപം ഉണ്ടായ സാഹചര്യത്തിൽ അതിന്റെ നിയമസാധുത പരിശോധിക്കുകയായിരുന്നു ലക്ഷ്യം. പട്ടയം ലഭിച്ച ആരെയും ഒഴിപ്പിക്കില്ല. പട്ടയം നഷ്ടപ്പെട്ടവർ വീണ്ടും അപേക്ഷ നൽകി നടപടികൾ പൂർത്തിയാക്കണം.
Read Also : സംസ്ഥാനത്ത് കൊവിഡ് അതിതീവ്ര വ്യാപനം, സമൂഹ വ്യാപന ആശങ്ക നിലനിൽക്കുന്നു: ആരോഗ്യമന്ത്രി
നിയമപരമായി പരിശോധനകൾ നടത്തിയശേഷം വീണ്ടും പട്ടയം നൽകും. ഇതിന്റെ പേരിൽ ആരെയും ഒഴിപ്പിക്കാൻ സർക്കാർ തീരുമാനമില്ല. വൻകിട റിസോർട്ടുകളുടെ കാര്യത്തിൽ പരിശോധിച്ച ശേഷം തീരുമാനമുണ്ടാകും. അവരെ ഒഴിപ്പിക്കുമോ എന്നത് ഇപ്പോൾ പറയാനാവില്ലെന്നും കോടിയേരി അറിയിച്ചു.
നേരത്തെ രവീന്ദ്രൻ പട്ടയങ്ങൾ റദ്ദാക്കിയ ഉത്തരവിനെ രൂക്ഷ ഭാഷയിൽ വിമർശിച്ച് മുൻ മന്ത്രിയും സിപിഐഎം നേതാവുമായ എം എം മണി രംഗത്തെത്തിയിരുന്നു. പട്ടയങ്ങൾ രവീന്ദ്രൻ സ്വന്തം ഇഷ്ടപ്രകാരം വിതരണം ചെയ്തതല്ലെന്നും ഇടതു സർക്കാർ നാട്ടുകാർക്ക് നൽകിയതാണെന്നുമാണ് എംഎം മണി പ്രതികരിച്ചത്. സർക്കാർ ഉത്തരവിന്റെ സാധുത തന്നെ പരിശോധിക്കപ്പെടണം. പട്ടയം കിട്ടിയവർ ഈ ഉത്തരവിനെതിരെ കോടതിയിൽപ്പോകും. പട്ടയ ഭൂമിയിലെ പാർട്ടി ഓഫീസിൽ തൊടാൻ ആരെയും അനുവദിക്കില്ലെന്നുമാണ് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചത്.
Story Highlights : no-need-of-concern-on-raveendran-deeds-says-kodiyeri
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here