Advertisement

പഞ്ചാബ് തെരഞ്ഞെടുപ്പ്; രണ്ടാംഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവിട്ട് സംയുക്ത് സമാജ് മോര്‍ച്ച

January 20, 2022
Google News 2 minutes Read
samyuktha samaj morcha

നിയമസഭാ തെരഞ്ഞെടുപ്പിന് ആഴ്ചകള്‍ ശേഷിക്കേ പുതിയ 17 സ്ഥാനാര്‍ത്ഥികളെ കൂടി പ്രഖ്യാപിച്ച് കര്‍ഷക സംഘടനയായ സംയുക്ത് സമാജ് മോര്‍ച്ച. ഇതുവരെ 57 സ്ഥാനാര്‍ത്ഥികളുടെ പേരാണ് പുറത്തുവിട്ടത്. വരുംദിവസങ്ങളില്‍ ശേഷിക്കുന്ന മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെയും പ്രഖ്യാപിക്കുമെന്ന് സംയുക്ത് സമാജ് മോര്‍ച്ച് നേതൃത്വം അറിയിച്ചു.(samyuktha samaj morcha)

പുറത്തുവിട്ടിരിക്കുന്ന പട്ടികയനുസരിച്ച് ഹര്‍പ്രീത് സിംഗ് ധരാംകോട്ട് മണ്ഡലത്തിലും മേഘരാജ് റല്ല സിറ മണ്ഡലത്തിലും ജനവിധി തേടും. ബുദ്ധ്‌ലദ മണ്ഡലത്തില്‍ കൃഷ്ണ ചൗഹാന്‍, നിഹാല്‍ സിംഗ് വാലായില്‍ നിന്നും ഗുര്‍ദിട്ട സിംഗ്, ദേരാ ബാസിയില്‍ നിന്ന് നവ്‌ജ്യോത് സിംഗ് സൈനി, രാജ്പൂരയില്‍ നിന്ന് ഹര്‍വീന്ദര്‍ സിംഗും മത്സരിക്കും. കര്‍ഷക പോരാട്ടങ്ങളുടെ വിജയത്തിന് ശേഷം നടക്കുന്ന പഞ്ചാബ് തെരഞ്ഞെടുപ്പില്‍ 117 സീറ്റിലും മത്സരിക്കാനാണ് കര്‍ഷക സംഘടനയുടെ തീരുമാനം. ഗുര്‍നാം സിംഗ് നയിക്കുന്ന രാഷ്ട്രീയ കക്ഷിയോടൊപ്പം ചേര്‍ന്ന് ഈ നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രവര്‍ത്തിക്കുമെന്ന് കഴിഞ്ഞ ദിവസം കര്‍ഷക സംഘടനാ നേതൃത്വം അറിയിച്ചിരുന്നു.

Read Also : ജനഹിതം പോലെ ഭഗവന്ത് സിങ് മന്‍ തന്നെ; പഞ്ചാബില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എഎപി

ഫെബ്രുവരി 20നാണ് പഞ്ചാബില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. മാര്‍ച്ച് 10ന് വോട്ടെണ്ണും. അതിനിടെ പഞ്ചാബില്‍ 86 അംഗ സ്ഥാനാര്‍ത്ഥിപ്പട്ടിക ഞായറാഴ്ച കോണ്‍ഗ്രസ് പുറത്തുവിട്ടിരുന്നു. ആദ്യഘട്ട സ്ഥാനാര്‍ത്ഥിപ്പട്ടിക പുറത്തിറക്കുമ്പോള്‍ 9 പേര്‍ വനിതാ സ്ഥാനാര്‍ത്ഥികളാണ്. നാല് മുന്‍മന്ത്രിമാരും രണ്ട് എഎപി വിമതരും സ്ഥാനാര്‍ത്ഥിപ്പട്ടികയിലുണ്ട്. ദീനാ നഗര്‍ മണ്ഡലത്തില്‍ നിന്ന് അരുണ ചൗധരി, ഇന്ദു ബാല (മുകേരിയ മണ്ഡലം), രജീന്ദര്‍ കൗര്‍ ബുലാര (ബുല്ലാന), രണ്‍ബീര്‍ കൗര്‍ മേയ (ബുദ്ധ്‌ലദ), റസിയ സുല്‍ത്താന (മലേര്‍കോട്‌ല), ഡോ മനോജ് ബാല ബന്‍സാല്‍ (ഡോ. മനോജ് ബാല ബന്‍സാല്‍) എന്നിവരാണ് ആദ്യ പട്ടികയില്‍ ഇടംപിടിച്ച വനിതാ സ്ഥാനാര്‍ഥികള്‍. അടുത്തിടെ കോണ്‍ഗ്രസില്‍ ചേര്‍ന്ന നടന്‍ സോനു സൂദിന്റെ സഹോദരി മാളവിക സൂദ് മോഗ മണ്ഡലത്തില്‍ നിന്നാണ്.

Story Highlights : samyuktha samaj morcha, punjab polls, assembly election 2022

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here