Advertisement

ഒറിജിനലിനെ വെല്ലും ഡ്യൂപ്ലിക്കേറ്റുകള്‍; പാദരക്ഷകള്‍ വാങ്ങുമ്പോള്‍ ശ്രദ്ധിക്കാം

January 20, 2022
Google News 1 minute Read
vkc pride

വിപണിയില്‍ ഡ്യൂപ്ലിക്കേറ്റ് ഉല്‍പ്പന്നങ്ങള്‍ക്ക് ഇരയാകുന്ന ഒന്നാണ് പാദരക്ഷകള്‍. ഓണ്‍ലൈനിലും പ്രാദേശിക മാര്‍ക്കറ്റുകളിലും ലഭിക്കുന്ന ഡ്യൂപ്ലിക്കേറ്റ് ഉത്പന്നങ്ങള്‍ നമ്മുടെ പണം നഷ്ടമാക്കുന്നതിനൊപ്പം വളരെ വേഗത്തില്‍ നശിക്കുകയും ചെയ്യുന്നു. ഉപഭോക്താക്കളെ പറ്റിക്കുന്നതിനായി ഒറിജിനലിനെ വെല്ലുന്ന രീതിയില്‍ നിര്‍മ്മിച്ചാണ് വ്യാജന്മാര്‍ വിപണിയില്‍ എത്തുക. ഒറിജിനിലത്, ഡ്യൂപ്ലിക്കേറ്റ് ഏത് എന്നു ബ്രാന്‍ഡ് നിര്‍മാതാക്കള്‍ പോലും സംശയിച്ചു പോകാം.

നിങ്ങളുടെ പ്രിയപ്പെട്ട ബ്രാന്‍ഡിനെക്കുറിച്ച് ആദ്യം മനസിലാക്കുക. ബ്രാന്‍ഡിന്റെ പ്രത്യേകതകളും നിര്‍മാണ സ്ഥലവുമൊക്കെ അറിഞ്ഞിരിക്കാം. ഒപ്പം പാക്കിലുള്ള ലോഗോ, പേരിന്റെ അക്ഷരങ്ങള്‍ എന്നിവയും ശ്രദ്ധിക്കാം. ഫൂട്പാത്ത്, ഓണ്‍ലൈന്‍ കച്ചവട കേന്ദ്രങ്ങളിലാണ് വ്യാജന്‍മാര്‍ ഒളിഞ്ഞിരിക്കുന്നത്. അതിനാല്‍ ബ്രാന്‍ഡഡ് സാധനങ്ങള്‍ വാങ്ങുമ്പോള്‍ അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നു വാങ്ങാന്‍ ശ്രദ്ധിക്കുക. ബില്ലോടു കൂടി സാധനങ്ങള്‍ വില്‍ക്കുന്ന സ്ഥാപനങ്ങളാണ് സുരക്ഷിതം.

നിരവധിപ്പേരാണ് ഇത്തരം തട്ടിപ്പില്‍ വീഴുന്നത്. എന്നാല്‍ ഒന്നു ശ്രദ്ധിച്ചാല്‍ നമുക്ക് ഈ വ്യാജന്മാരില്‍ നിന്നു രക്ഷ നേടാം. വ്യാജന്മാര്‍ ഗുണമേന്മയില്‍ ദാരുണമായി പരാജയപ്പെടും. ഉത്തരവാദിത്തമുള്ള ഒരു ബ്രാന്‍ഡും അവരുടെ ഗുണനിലവാരത്തില്‍ മായം ചേര്‍ക്കില്ല.

അതുകൊണ്ടുതന്നെ വികെസി പ്രൈഡ് ഇത്തരം വെല്ലുവിളികളെ അതിന്റെ വ്യാപാരമുദ്രയുള്ള ലോഗോ ഉപയോഗിച്ച് കൈകാര്യം ചെയ്യുന്നു. നിങ്ങള്‍ വികെസി വ്യാപാരമുദ്രയുള്ള ലോഗോ ചെരുപ്പിലും പാക്കിലും ഉറപ്പുവരുത്തുക. വികെസി പ്രൈഡിന് വളരെ നല്ല നിലവാരമുള്ളതിനാല്‍ ദീര്‍ഘകാലം നിലനില്‍ക്കുന്നു.ഉപഭോക്താക്കള്‍ക്ക് നല്ല ജീവിതശൈലി പിന്തുടരാനുള്ള ഗുണമേന്മയുള്ളതും സത്യസന്ധമായ വിലയിലും , സുഖകരവും, ഈടുനില്‍ക്കുന്നതുമായ പാദരക്ഷകളാണ് വി കെ സി എപ്പോഴും വിപണിയില്‍ അവതരിപ്പിക്കാറുള്ളത്. ഒന്ന് ശ്രദ്ധിച്ചാല്‍ പ്രിയപ്പെട്ട ബ്രാന്‍ഡിനൊപ്പം ന്യായമായ വിലയില്‍ മികച്ച ക്വാളിറ്റിയും ദീര്‍ഘകാലം നിലനില്‍ക്കുന്നതുമായ പാദരക്ഷകള്‍ വളരെ എളുപ്പത്തില്‍ തെരഞ്ഞെടുക്കാവുന്നതാണ് .

Story Highlights : vkc pride

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here