വൈദ്യ സഹായം ലഭിച്ചില്ല; ലാഹോർ സ്ഫോടനത്തിൽ പരുക്കേറ്റ 9 വയസുകാരൻ മരിച്ചു
January 21, 2022
1 minute Read

പാകിസ്താനിലെ ലാഹോറിലുണ്ടായ സ്ഫോടനത്തിൽ പരുക്കേറ്റ 9 വയസ്സുകാരൻ മരിച്ചു. കറാച്ചി സ്വദേശിയായ അബ്സർ എന്ന് പേരുള്ള കുട്ടിയാണ് മരണപ്പെട്ടത്. സ്ഫോടനത്തിനു ശേഷം വേഗം തന്നെ അബ്സറിനെ ആശുപത്രിയിലെത്തിച്ചെങ്കിലും കുട്ടി മരണപ്പെടുകയായിരുന്നു. കുട്ടിക്ക് ആശുപത്രിയിൽ നിന്ന് വേണ്ടത്ര വൈദ്യസഹായം ലഭിച്ചില്ലെന്ന് ബന്ധുക്കൾ ആരോപിച്ചു.
ഇന്നലെയുണ്ടായ സ്ഫോടനത്തിൽ 3 പേർ മരണപ്പെട്ടിരുന്നു. 26 പേർക്ക് പരുക്ക് പറ്റി. ലാഹോറിലെ അനാർക്കലി മാർക്കറ്റിലാണ് സ്ഫോടനമുണ്ടായത്. ഇരുചക്ര വാഹനത്തിൽ ഘടിപ്പിച്ചിരുന്ന ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. സ്ഫോടനത്തിൻ്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.
Story Highlights : Boy Dies Lack Of Medical Care Lahore Blast
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement