Advertisement

സിപിഐഎം സമ്മേളനങ്ങൾ വെട്ടി ചുരുക്കുന്നു

January 21, 2022
Google News 2 minutes Read
cpim district committee convention cut short

സിപിഐഎം സമ്മേളനങ്ങൾ വെട്ടി ചുരുക്കാൻ തീരുമാനമായി. സിപിഐഎം കാസർ​ഗോഡ് ജില്ലാ സമ്മേളനം രണ്ട് ദിവസമാക്കി വെട്ടിക്കുറച്ചു. ( cpim district committee convention cut short )

നാളെ കൊണ്ട് സമ്മേളന നടപടികൾ പൂർത്തിയാക്കും. ഞായറാഴ്ച സമ്പൂർണ ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ പശ്ചാത്തലത്തിലാണ് നാളെ കൊണ്ട് സമ്മേളനം അവസാനിപ്പിക്കുന്നത്. തൃശൂർ സമ്മേളനങ്ങൾ നാളെ അവസാനിപ്പിക്കാനും ആലോചനയുണ്ട്. പ്രതിനിധി സമ്മേളനങ്ങളിൽ ഇക്കാര്യം ചർച്ച ചെയ്യും.

കൊവിഡ് പ്രതിസന്ധിയിൽ ജില്ലാ സമ്മേളനം നടത്തുന്നതിനെതിരെ വലിയ വിമർശനം ഉയർന്നിരുന്നു. ടിപിആർ 30 ശതമാനത്തിന് മുകളിലുണ്ടായിരുന്നപ്പോളാണ് തിരുവനന്തപുരത്ത് പാർട്ടി സമ്മേളനങ്ങൾ പൂർത്തീകരിച്ചത്. സമ്മേളനത്തിൽ പങ്കെടുത്ത മന്ത്രി വി ശിവൻകുട്ടി, ഐബി സതീശൻ, ഉൾപ്പെടെയുള്ളവർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. പിന്നീട് സംസ്ഥാനത്ത് ടിപിആർ ഉയർന്നപ്പോഴും സിപിഐഎം സമ്മേളന പരിപാടികളുമായി മുന്നോട്ട് പോവുകയായിരുന്നു.

Read Also : സിപിഐഎം സമ്മേളനങ്ങൾ മാറ്റിവയ്ക്കണം; വി മുരളീധരൻ

അതേസമയം, സമ്മേളനങ്ങൾക്കെതിരെ ഹൈക്കോടതിയും രം​ഗത്ത് വന്നു. 50 പേരിലധികം പങ്കെടുക്കുന്ന രാഷ്ട്രീയ പാർട്ടികളുടെ സമ്മേളനങ്ങൾക്ക് ഹൈക്കോടതി വിലക്കേർപ്പെടുത്തി. രാഷ്ട്രീയ പാർട്ടികൾക്ക് എന്താണ് പ്രത്യേകതയെന്ന് കോടതി ചോദിച്ചു.

Story Highlights : cpim district committee convention cut short

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here