ഐഎസ്എല്‍: ചെന്നൈയിന്‍ എഫ്‌സിക്ക് ജയം; പോയിന്റ് പട്ടികയില്‍ മൂന്നാമതെത്തി

ഐഎസ്എല്ലില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരായ മത്സരത്തില്‍ ചെന്നൈയിന്‍ എഫ്സിക്ക് വിജയം. ഒന്നിനെതിരെ രണ്ട് ഗോളിനാണ് ചെന്നൈയിന്റെ വിജയം. ഈ ജയത്തോടെ പോയിന്റ് പട്ടികയില്‍ ചെന്നൈയിന്‍ എഫ്സി മൂന്നാം സ്ഥാനത്തെത്തി.
കളിയുടെ 35-ാം മിനുറ്റില്‍ ലാല്‍ദന്‍മാവിയയിലൂടെ നോര്‍ത്ത് ഈസ്റ്റാണ് ആദ്യം ഗോള്‍ വലയിലേക്ക് പന്ത് അടിച്ചുകയറ്റിയത് പിന്നീട് 52ആം മിനുട്ടില്‍ ബോറീസ്യൂക്ക് ചെന്നൈയിന് വേണ്ടി ആദ്യഗോള്‍ നേടി ആറ് മിനിട്ടുകള്‍ക്ക് ശേഷം 58ആം മിനിറ്റില്‍ കോമന്‍ നേടിയ ഗോള്‍ ചെന്നൈയിനെ വിജയത്തിലെത്തിച്ചു.
20 പോയിന്റുമായി കേരള ബ്ലാസ്റ്റേഴ്‌സാണ് പോയിന്റ് പട്ടികയില്‍ ഒന്നാംസ്ഥാനത്ത്. 19 പോയിന്റുള്ള ജംഷഡ്പൂര്‍ എഫ്‌സി രണ്ടാമതും ഈ ജയത്തോടെ ചെന്നൈയിന്‍ മൂന്നാം സ്ഥാനത്തുമായി. ഒന്‍പത് പോയിന്റ് മാത്രം സ്വന്തമാക്കിയ നോര്‍ത്ത് ഈസ്റ്റ് അവസാന സ്ഥാനത്താണ്. ഈ സീസണില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ എട്ടാം തോല്‍വിയാണിത്.
Story Highlights : chennain fc, isl
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here