Advertisement

വിപണിയില്‍ അടുത്ത ആഴ്ചയും അനിശ്ചിതത്വം തുടര്‍ന്നേക്കുമെന്ന് വിദഗ്ധര്‍

January 22, 2022
Google News 1 minute Read

കഴിഞ്ഞ ആഴ്ചയിലേതിന് സമാനമായി വരും വ്യാപാര ആഴ്ചയിലും അനിശ്ചിതത്വം തുടര്‍ന്നേക്കുമെന്ന മുന്നറിയിപ്പുമായി വിദഗ്ധര്‍. കഴിഞ്ഞ വ്യാപാര ആഴ്ചയിലെ അവസാന നാല് ദിവസങ്ങളില്‍ ഇന്ത്യന്‍ സൂചികകള്‍ നാല് ശതമാനത്തിലേറെ നഷ്ടമായ പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്. നിക്ഷേപകര്‍ക്ക് എട്ടുലക്ഷം കോടി രൂപ ഈ ദിവസങ്ങളില്‍ നഷ്ടമായിരുന്നു. വിദേശ നിക്ഷേപകര്‍ക്കും പ്രതികൂലമായ കാലാവസ്ഥയാണ് ഉണ്ടാകുന്നത്. അമേരിക്കന്‍ വിപണി സമ്മര്‍ദ്ദത്തിലാണ്. കടപ്പത്ര ആദായത്തിലെ വര്‍ധനവാണ് പ്രധാനമായും വിപണിയെ പിടിച്ചുകുലുക്കിയത്.

അന്താരാഷ്ട്ര വിപണിയില്‍ നിന്നുള്ള സമ്മര്‍ദ്ദത്തിനൊപ്പം വരാനിരിക്കുന്ന കേന്ദ്ര ബജറ്റിനെക്കുറിച്ചുള്ള അനശ്ചിതത്വവും വരുന്ന ആഴ്ചത്തെ ഇന്ത്യന്‍ വിപണിയില്‍ പ്രതിഫലിക്കും. കൊവിഡ് കണക്കുകളിലുള്ള വര്‍ധനയും മൂന്നാം തരംഗം ശക്തിപ്രാപിക്കുന്നതും വിപണിയെ ഈ ആഴ്ച സാരമായി ബാധിക്കാനിടയില്ല.

Read Also : റിലയന്‍സ് ആദായത്തില്‍ 42 ശതമാനം വര്‍ധനവ്; ലാഭം 1,91,271 കോടിയിലേക്ക്

ഏഷ്യന്‍ പെയിന്റ്‌സ് ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ കോര്‍പറേറ്റുകള്‍ കഴിഞ്ഞ ആഴ്ച പ്രതീക്ഷകള്‍ക്കൊത്ത് ഉയരാത്തതും വരും ദിവസങ്ങളിലെ വ്യാപാരത്തെ ബാധിക്കും. അഞ്ച് സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് വരാനിരിക്കുന്നതിനാല്‍ കേന്ദ്രസര്‍ക്കാര്‍ ഒരു പോപ്പുലിസ്റ്റ് ബജറ്റ് അവതരിപ്പിച്ചേക്കുമെന്ന കണക്കുകൂട്ടലും ഉണ്ടാകുന്നുണ്ട്. ഇതെല്ലാം അടുത്ത ആഴ്ചയിലെ വിപണിയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്.

Story Highlights : Indian markets next week

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here