കാസര്‍ഗോഡ് കളക്ടറുടെ അവധിക്ക് സിപിഐഎം സമ്മേളനവുമായി ബന്ധമില്ല; അവധി അപേക്ഷയുടെ പകര്‍പ്പ് ട്വന്റിഫോറിന്

കാസര്‍ഗോഡ് ജില്ലാ കളക്ടറിന്റെ അവധിക്ക് സിപിഐഎം ജില്ലാ സമ്മേളനവുമായി ബന്ധമില്ലെന്ന് തെളിയിക്കുന്ന രേഖകള്‍ ട്വന്റിഫോര്‍ ന്യൂസിന് ലഭിച്ചു. സിപിഐഎം ജില്ലാ സമ്മേളനവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ഉയര്‍ന്നുവരുന്നതിന് മുന്‍പ് തന്നെ കളക്ടര്‍ അവധിക്ക് അപേക്ഷ നല്‍കിയെന്ന് തെളിയിക്കുന്ന രേഖയാണ് ലഭിച്ചത്. വ്യക്തിപരമായ കാരണങ്ങള്‍ മൂലം കളക്ടര്‍ ഈ മാസം 15നാണ് അവധിക്കായി അപേക്ഷ നല്‍കുന്നത്. ഇതിന്റെ പകര്‍പ്പാണ് ട്വന്റിഫോറിന് ലഭിച്ചത്.
കൊവിഡ് അതിതീവ്ര വ്യാപന പശ്ചാത്തലത്തില്‍ കാസര്‍ഗോഡ് ജില്ലയില്‍ പൊതുപരിപാടിക്ക് കളക്ടര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നെങ്കിലും പിന്നീട് ഉത്തരവ് പിന്‍വലിച്ചത് സിപിഐഎം സമ്മര്‍ദത്തിന് വഴങ്ങിയാണെന്ന് ആരോപണമുണ്ടായിരുന്നു. ഈ സംഭവത്തിന് തൊട്ടുപിന്നാലെ കളക്ടര്‍ അവധിയില്‍ പ്രവേശിക്കുകയാണെന്ന വാര്‍ത്ത കൂടി വന്നതോടെ വിഷയം കൂടുതല്‍ വിവാദമായി. എന്നാല്‍ ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ് വ്യക്തിപരമായ കാരണങ്ങളിലാണ് 22 മുതല്‍ ഫെബ്രുവരി ഒന്ന് വരെ അവധിയില്‍ പ്രവേശിച്ചതെന്ന് ഇപ്പോള്‍ രേഖാമൂലം വ്യക്തമാകുകയാണ്.
Read Also : കൊവിഡ് പ്രാഥമിക സമ്പർക്ക പട്ടികയിലുള്ള സർക്കാർ ജീവനക്കാർക്ക് പ്രത്യേക അവധിയില്ല; സർക്കാർ ഉത്തരവ്
ഈ മാസം 15ന് തന്നെ കളക്ടര്‍ അവധിക്കായി അപേക്ഷ നല്‍കിയിരുന്നെന്ന് ചീഫ് സെക്രട്ടറി വിപി ജോയ് സ്ഥിരീകരിച്ചിട്ടുണ്ട്. വിവാദങ്ങള്‍ക്ക് അവധിയുമായി ബന്ധമില്ലെന്ന് കാസര്‍ഗോഡ് കളക്ടറുടെ ചുമതലയുള്ള എഡി എം എം ട്വന്റിഫോര്‍ ന്യൂസിനോട് പ്രതികരിക്കുകയും ചെയ്തു. കളക്ടറായുടെ ചുമതലയേറ്റെടുക്കാന്‍ ഒരാഴ്ച മുമ്പ് അറിയിപ്പ് ലഭിച്ചതായി എ കെ രാമചന്ദ്രന്‍ ട്വന്റിഫോറിനോട് പറഞ്ഞു.
ജില്ലാ കളക്ടറുടെ ഉത്തരവിന് പിന്നാലെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി രംഗത്തെത്തിയിരുന്നു. കൊവിഡ് മാനദണ്ഡം യുക്തിസഹമാണോ എന്ന് ചോദിച്ച കോടതി 50ലധികം പേര്‍ പങ്കെടുക്കുന്ന പരിപാടികള്‍ വിലക്കി. കൊവിഡ് പ്രതിരോധത്തിനായുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അടങ്ങിയ കളക്ടറുടെ ഉത്തരവില്‍ വ്യക്തതയില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. റിപ്പബ്ലിക് ദിനാചരണത്തിന് 50 പേരെ മാത്രമല്ലേ അനുവദിച്ചത് എന്നാണ് കോടതി ചോദിച്ചത്. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് മാത്രം എന്താണ് പ്രത്യേകതയെന്നും കോടതി ചോദിച്ചു.
കളക്ടര്‍ കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കിയതിനെതിരെ തിരുവനന്തപുരം സ്വദേശിയായ വ്യക്തി നല്‍കിയ പൊതുതാല്‍പ്പര്യഹര്‍ജി പരിഗണിച്ചുകൊണ്ടായിരുന്നു കോടതിയുടെ പരാമര്‍ശങ്ങള്‍. കാസര്‍ഗോഡ് ജില്ലയില്‍ സിപിഐഎം സമ്മേളനം നടക്കുന്ന പശ്ചാത്തലത്തിലാണ് നിയന്ത്രണങ്ങളില്‍ കളക്ടര്‍ ഇളവ് നല്‍കിയതെന്നായിരുന്നു പ്രധാന ആരോപണം. ഹര്‍ജി പരിഗണിച്ചശേഷം ജില്ലയില്‍ 50 പേരില്‍ കൂടുതല്‍ പങ്കെടുക്കുന്ന പരിപാടികള്‍ വിലക്കി ഡിവിഷന്‍ ബെഞ്ച് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു.
Story Highlights : no connection between collector’s leave and cpim meetings
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here