Advertisement

നിയമസഭാ തെരഞ്ഞടുപ്പ്; ജനുവരി 31 വരെ നിയന്ത്രണങ്ങള്‍ തുടരുമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍

January 23, 2022
Google News 1 minute Read
election commission

അഞ്ചുസംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ കൊവിഡ് സാഹചര്യം കണക്കിലെടുത്ത് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ നീട്ടി തെരഞ്ഞെടുപ്പ് കമ്മിഷന്‍. ജനുവരി 31 വരെയാണ് നിയന്ത്രണങ്ങള്‍ നീട്ടിയത്. തെരഞ്ഞെടുപ്പ് റാലികള്‍ക്കും റോഡ്‌സ ഷോകള്‍ക്കും ഏര്‍പ്പെടുത്തിയ വിലക്ക് 31 വരെ തുടരുമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷണന്‍ അറിയിച്ചു. അതേസമയം ജനുവരി 28 മുതല്‍ ആള്‍ക്കൂട്ടങ്ങള്‍ നിയന്ത്രിച്ചുകൊണ്ടുള്ള പൊതുയോഗങ്ങള്‍ സംഘടിപ്പിക്കാമെന്ന് കമ്മിഷന്‍ നിര്‍ദേശം നല്‍കി.

ആദ്യഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന സ്ഥലങ്ങളിലാണ് 28 മുതല്‍ പൊതുയോഗങ്ങള്‍ നടത്താനുള്ള അനുമതിയുള്ളത്. രണ്ടാംഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളില്‍ ഫെബ്രുവരി 1 മുതലാണ് പൊതുയോഗങ്ങള്‍ക്ക് അനുമതി. പരമാവധി 500 പേര്‍ക്ക് പൊതുയോഗങ്ങളില്‍ പങ്കെടുക്കാം. കേന്ദ്ര ആരോഗ്യ സെക്രട്ടറിമാരും തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലെ സെക്രട്ടറിമാരുമായുള്ള ചര്‍ച്ചയ്ക്ക് ശേഷമാണ് പുതിയ നിര്‍ദേശങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ പുറപ്പെടുവിച്ചത്.

Read Also : യുപി തെരഞ്ഞെടുപ്പ് : സഖ്യം പ്രഖ്യാപിച്ച് അസദുദ്ദീൻ ഒവൈസി; രണ്ട് മുഖ്യമന്ത്രിമാർ ഉണ്ടാകുമെന്ന്

വീടുകയറിയുള്ള സ്ഥാനാര്‍ത്ഥി പ്രചരണങ്ങള്‍ക്ക് പോകാവുന്നവരുടെ എണ്ണം അഞ്ചില്‍ നിന്ന് പത്താക്കി ഉയര്‍ത്തിയിട്ടുണ്ട്. സംസ്ഥാനങ്ങളില്‍ കൊവിഡ് വ്യാപനം വര്‍ധിക്കുന്നതിനാല്‍ നിയന്ത്രണങ്ങളില്‍ ഇളവുകള്‍ നല്‍കുന്നത് കൊവിഡ് വ്യാപന തോത് കൂട്ടുമെന്ന് ചര്‍ച്ചയില്‍ വിലയിരുത്തി. ജനുവരി അവസാനത്തോടെ സാഹചര്യങ്ങള്‍ പുനഃപരിശോധിച്ചതിന് ശേഷം തുടര്‍ന്നുള്ള ഇളവുകള്‍ വേണമോയെന്ന് തീരുമാനിക്കും.

Story Highlights : election commission, assembly polls 2022

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here