Advertisement

ലോകായുക്ത അധികാരം മറികടക്കാനുള്ള നിയമഭേദഗതി; വിശദീകരണവുമായി പി രാജീവ്

January 25, 2022
Google News 2 minutes Read
lokayukta p rajeev response

ലോകായുക്തയുടെ അധികാരം മറികടക്കാനുള്ള നിയമഭേദഗതിയിൽ വിശദീകരണവുമായി നിയമ മന്ത്രി പി രാജീവ്. എജിയുടെ നിയമോപദേശം അനുസരിച്ചാണ് ഓർഡിനൻസ് ഇറക്കിയത്. മറ്റ് സംസ്ഥാനങ്ങളിലെ നിയമം കൂടി പഠിച്ചാണ് തീരുമാനം. നിയമഭേദഗതി വിശദമായി ചർച്ച ചെയ്തു എന്നും പി രാജീവ് മാധ്യമങ്ങളോട് പ്രതികരിച്ചു. (lokayukta p rajeev response)

മുഖ്യമന്ത്രിക്കും മറ്റ് മന്ത്രിമാർക്കുമെതിരായ കേസുമായി ഓർഡിനൻസിനു ബന്ധമില്ല. ലോകായുക്ത തന്നെ ചില ഭേദഗതികൾ ആവശ്യപ്പെട്ടു. ഇന്ത്യയിൽ ഒരിടത്തുമില്ലാത്ത നിയമവ്യവസ്ഥ കേരളത്തിലുണ്ട് എന്നും മന്ത്രി പറഞ്ഞു.

ഓർഡിനൻസിനെതിരെ വിവിധ കോണുകളിൽ നിന്ന് വിമർശനം ഉയരുകയാണ്. സംസ്ഥാന സർക്കാരിനെതിരെ ബിജെപിയും കോൺഗ്രസും രംഗത്തെത്തി. ലോകായുക്തയുടെ അധികാരം കവരുന്നത് അഴിമതി നടത്താനെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ആരോപിച്ചു. അഴിമതിക്കാരെ സംരക്ഷിക്കാൻ പിണറായി സർക്കാർ ഏതറ്റം വരെയും പോകുമെന്ന് തെളിയിച്ചുവെന്നും അദ്ദേഹം പ്രതികരിച്ചു.

Read Also : ലോകായുക്ത സിപിഐഎം സെക്രട്ടേറിയേറ്റിൽ ചർച്ച ചെയ്തു

ഇതിനിടെ ലോകായുക്തയെ നിഷ്ക്രിയമാക്കാൻ സർക്കാർ ശ്രമിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആരോപിച്ചു. അഴിമതി നിരോധന നിയമത്തിൻ്റെ എല്ലാ പ്രസക്തിയും നഷ്ടമായി. ഓർഡിനൻസിൽ ഗവർണർ ഒപ്പിടരുതെന്നും സതീശൻ അഭ്യർത്ഥിച്ചു. ഇതുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് ഗവർണർക്ക് കത്തയച്ചിട്ടുണ്ട്.

ലോകായുക്തയുടെ പ്രസക്തി സർക്കാർ കൗശലപൂർവം ഇല്ലാതാക്കി. ഫെബ്രുവരിയിൽ നിയമസഭ ചേരാനിരിക്കെ തിരക്കിട്ട് ഓർഡിനൻസ് കൊണ്ടുവരുന്നതിൽ ദുരൂഹതയുണ്ട്. അഴിമതി ആരോപണങ്ങളിലെ കണ്ടെത്തൽ മറച്ചുവെക്കാനാണ് സർക്കാർ ശ്രമം. കേസുകളിൽ നിന്ന് രക്ഷപ്പെടാൻ സർക്കാർ ശ്രമിക്കുകയാണ് എന്നും സതീശൻ മാധ്യമങ്ങളോട് പറഞ്ഞു.

ലോകായുക്തയെ അപ്രസക്തമാക്കുന്ന സർക്കാർ നീക്കത്തിനെതിരെ കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയും രംഗത്ത് വന്നു. ലോകായുക്തയുടെ അധികാരം സർക്കാർ കവർന്നെടുക്കുകയാണെന്നും ലോകായുക്തക്ക് ഇനി മുതൽ അഴിമതിക്കെതിരായി തീരുമാനമെടുക്കാൻ കഴിയാതെ വരുമെന്നും അദ്ദേഹം വ്യക്താക്കി. മന്ത്രി ആർ ബിന്ദുവിനെതിരെ ചെന്നിത്തല ലോകായുക്തയെ സമീപിച്ചിരുന്നു. ഇതോടെ മന്ത്രി രാജിവെക്കേണ്ടി വരുമെന്ന് മനസിലാക്കിയതിനാലാണ് വേണ്ടത്ര കൂടിയാലോചനകളില്ലാതെ ലോകായുക്തയെ അപ്രസക്തമാക്കാൻ സർക്കാർ തയാറായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഓർഡ‍ിനൻസ് ​ഗവർണർ അം​ഗീകരിച്ചാൽ ലോകായുക്ത പിന്നെ പേരിന് വേണ്ടി മാത്രമാകും. കഴിഞ്ഞ മന്ത്രിസഭാ യോഗം ഓർഡിനൻസിന് അനുമതി നൽകിയിരുന്നു.

Story Highlights : lokayukta p rajeev response

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here