Advertisement

ഋഷി ധവാനും ഷാരൂഖ് ഖാനും ഇന്ത്യൻ ടീമിൽ ഇടം നേടിയേക്കുമെന്ന് സൂചന

January 26, 2022
Google News 2 minutes Read
Rishi Dhawan Shahrukh Khan

ഓൾറൗണ്ടർ ഋഷി ധവാനും ബാറ്റർ ഷാരൂഖ് ഖാനും വെസ്റ്റ് ഇൻഡീസ് പരിമിത ഓവർ മത്സരങ്ങൾക്കുള്ള ഇന്ത്യൻ ടീമിൽ ഇടം നേടിയേക്കുമെന്ന് സൂചന. സമീപകാലത്തായി ആഭ്യന്തര മത്സരങ്ങളിൽ നടത്തിയ മികച്ച പ്രകടനങ്ങൾ പരിഗണിച്ചാണ് ഇരുവരെയും ഇന്ത്യൻ ടീമിൽ പരിഗണിക്കുന്നത്. മൂന്ന് വീതം ഏകദിന, ടി-20 മത്സരങ്ങൾ അടങ്ങിയ പരിമിത ഓവർ പരമ്പരകൾ അടുത്ത മാസം 6ന് ആരംഭിക്കും. (Rishi Dhawan Shahrukh Khan)

ഋഷി ധവാനെ ഏകദിന ടീമിലേക്കും ഷാരൂഖ് ഖാനെ ടി-20 ടീമിലേക്കുമാണ് പരിഗണിക്കുന്നത്. ഹിമാചൽ പ്രദേശ് ഇക്കുറി വിജയ് ഹസാരെ ട്രോഫി സ്വന്തമാക്കിയപ്പോൾ ക്യാപ്റ്റനായ ഋഷി ധവാൻ പന്തുകൊണ്ടും ബാറ്റ് കൊണ്ടും തകർപ്പൻ പ്രകടനങ്ങൾ നടത്തിയിരുന്നു. 8 മത്സരങ്ങളിൽ നിന്ന് 17 വിക്കറ്റ് വീഴ്ത്തിയ താരം 458 റൺസും നേടി. ചരിത്രത്തിൽ ആദ്യമായി ഹിമാചലിന് ഒരു ആഭ്യന്തര കിരീടം സമ്മാനിച്ച ഋഷി ധവാനെ ദേശീയ ടീമിൽ പരിഗണിക്കനമെന്ന് പല കോണുകളിൽ നിന്ന് ആവശ്യമുയർന്നിരുന്നു. ഓൾറൗണ്ടർമാരായ രവീന്ദ്ര ജഡേജയും ഹാർദ്ദിക് പാണ്ഡ്യയും ഫിറ്റ് അല്ലാത്തതിനാലും വെങ്കടേഷ് അയ്യർക്ക് ദക്ഷിണാഫ്രിക്കൻ പര്യടനത്തിൽ മികച്ച പ്രകടനം നടത്താൻ സാധിക്കാതിരുന്നതിനാലും ഋഷി ധവാൻ ടീമിൽ ഇടം നേടുമെന്നാണ് കരുതപ്പെടുന്നത്.

Read Also : വിൻഡീസ് പരമ്പര: അശ്വിൻ കളിക്കില്ല; രോഹിത് തിരികെയെത്തും

കഴിഞ്ഞ സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ തമിഴ്നാട് താരമായ ഷാരൂഖ് ഖാനും മികച്ച പ്രകടനങ്ങൾ നടത്തി. ഐപിഎലിൽ പഞ്ചാബ് കിംഗ്സിനു വേണ്ടി കഴിഞ്ഞ സീസണുകളിൽ നടത്തിയ പ്രകടനങ്ങൾ താരത്തെ നേരത്തെ തന്നെ സെലക്ടർമാരുടെ ശ്രദ്ധയിലെത്തിയിരുന്നു. കഴിഞ്ഞ സീസൺ സയ്യിദ് മുഷ്താഖ് അലി ട്രോഫി ഫൈനലിൽ കർണാടകയ്ക്കെതിരെ അവസാന പന്തിൽ സിക്സർ നേടി ഷാരൂഖ് ഖാൻ തമിഴ്നാടിനെ വിജയിപ്പിച്ചിരുന്നു.

വെസ്റ്റ് ഇൻഡീസിനെതിരായ പരിമിത ഓവർ പരമ്പരയിൽ മുതിർന്ന സ്പിന്നർ ആർ അശ്വിൻ കളിക്കില്ല. പരുക്കേറ്റ് ചികിത്സയിലായിരുന്ന ക്യാപ്റ്റൻ രോഹിത് ശർമ്മ ടീമിൽ തിരികെയെത്തും. ജസ്പ്രീത് ബുംറയ്ക്ക് വിശ്രമം അനുവദിക്കും. വർക്ക്‌ലോഡ് പരിഗണിച്ചാണ് തീരുമാനം. മോശം ഫോമിലുള്ള ഭുവനേശ്വർ കുമാറിനെ പരിഗണിക്കില്ല. ദക്ഷിണാഫ്രിക്കൻ പര്യടനത്തിൽ മികച്ച ഫോമിലായിരുന്ന ശർദ്ദുൽ താക്കൂറും ദീപക് ചഹാറും ടീമിൽ സ്ഥാനം നിലനിർത്തും.

Story Highlights : Rishi Dhawan Shahrukh Khan india team

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here