കിളിമാനൂരില്‍ അഞ്ച് കോടിയുടെ തിമിംഗല ഛര്‍ദി പിടികൂടി

തിരുവനന്തപുരം കിളിമാനൂരില്‍ തിമിംഗല ഛര്‍ദി (ആംബര്‍ ഗ്രീസ്) പിടികൂടി. അഞ്ച് കോടിയോളം രൂപ വിലമതിക്കുമെന്നാണ് പ്രാഥമിക നിഗമനം. വെള്ളൂര്‍ സ്വദേശി ഷാജിയുടെ വീട്ടില്‍ നിന്ന് വില്‍പനയ്ക്ക് ശ്രമിക്കുമ്പോഴാണ് നാല് പേരെ വനംവകുപ്പ് പിടികൂടിയത്. വീടിന്റെ അടുക്കള ഭാഗത്ത് ബാഗില്‍ അഞ്ച് കഷ്ണങ്ങളായി ഒളിപ്പിച്ചിരിക്കുകയായിരുന്ന നിലയിലായിരുന്നു തിമിംഗല ഛര്‍ദി.
മുന്നില്‍ വലിയ പല്ലുകളുള്ള തരം തിമിംഗലത്തിന്റെ വയറിനകത്താണ് ആംബര്‍ഗ്രിസ് രൂപപ്പെടുക. കൂന്തളിന്റെ (squid) വായ് ഭാഗം തിമിംഗലം ധാരാളമായി കഴിക്കും. ഈ ഭാഗമാണ് വയറില്‍ ദഹനപ്രക്രിയയിലൂടെ രൂപാന്തരപ്പെട്ട് ആംബര്‍ഗ്രിസായി തിമിംഗലം പുറന്തള്ളുന്നത് എന്ന് പറയപ്പെടുന്നു. പുറന്തള്ളുമ്പോള്‍ അത് കൊഴുത്ത ഒരു വസ്തുവാണെങ്കിലും പിന്നീട് ഇത് കട്ടിയാകും. പിന്നീട് ഇത് തീരത്തടിയും.
Read Also : ഹൈക്കോടതിയില്‍ വീണ്ടും രാത്രി സിറ്റിംഗ്; പരിഗണിച്ചത് ഭുവനേശ്വര്‍ എയിംസിലെ മലയാളി ഡോക്ടറുടെ ഹര്‍ജി
സുഗന്ധദ്രവ്യ മേഖലയിലാണ് ആംബര്‍ഗ്രിസിന്റെ പ്രധാന ഉപയോഗം. നല്ല സുഗന്ധം നല്‍കുന്നു എന്നതിലുപരി, പെര്‍ഫ്യൂം വേഗത്തില്‍ നിരാവിയായി പോകാതെ ഉപയോഗിക്കുന്നയാളുടെ തൊലിയില്‍ പറ്റിപിടിച്ച് കൂടുതല്‍ നേരം സുഗന്ധം നല്‍കാന്‍ ആംബര്‍ഗ്രിസ് കാരണമാകുന്നു.
Story Highlights : thiruvananthapuram, amber greece
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here