Advertisement

പാലായില്‍ നിന്ന് രണ്ട് പെണ്‍കുട്ടികളെ കാണാതായി

January 27, 2022
Google News 2 minutes Read
pala two girls gone missing

Updated

കാണാതായ കുട്ടികളെ കണ്ടെത്തി

പാലായില്‍ നിന്ന് രണ്ട് പെണ്‍കുട്ടികളെ കാണാതായതായി പരാതി. പാലായില്‍ ഹോസ്റ്റലില്‍ താമസിച്ചിരുന്ന പെണ്‍കുട്ടികളെയാണ് കാണാതായത്. സ്‌കൂളിലേയ്ക്ക് പോയ ഇവര്‍ സ്‌കൂളിലെത്തിയിട്ടില്ല. സംഭവത്തിൽ പാലാ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ( pala two girls gone missing )

നേരത്തെ കോഴിക്കോട് നിന്നും പെൺകുട്ടികളെ കാണാതായ വാർത്ത പുറത്ത് വന്നിരുന്നു. കോഴിക്കോട് നിന്ന് ആറ് പെൺകുട്ടികളെയാണ് കാണാതായത്. കോഴിക്കോട് വെള്ളിമാട്കുന്ന് ചിൽഡ്രൻസ് ഹോമിൽ നിന്നാണ് പെൺകുട്ടികളെ കാണാതായത്.

Read Also : കള്ളൻ മൊബൈലിൽ കുടുങ്ങി; മകൾ ദൃശ്യങ്ങൾ കണ്ടത് 40 കിലോമീറ്റർ അകലെ പാലായിൽ

ഇന്നലെ വൈകീട്ടാണ് പെൺകുട്ടികളെ കാണാതായത്. കോഴിക്കോട് സ്വദേശിനികൾ തന്നെയാണ് കാണാതായ പെൺകുട്ടികൾ. സഹോദരിമാർ ഉൾപ്പടെ ആറു പേരെയാണ് കാണാതായത്. സംഭവത്തിൽ ചേവായൂർ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

Story Highlights : pala two girls gone missing

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here