കണ്ണൂർ സർവകലാശാല യൂണിയൻ തെരെഞ്ഞെടുപ്പ്; കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് വിജയാഘോഷം

കണ്ണൂർ സർവകലാശാല യൂണിയൻ തെരെഞ്ഞെടുപ്പിൽ കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് വിജയാഘോഷം. എസ് എഫ് ഐയുടെ നേതൃത്വത്തിലാണ് വിജയാഘോഷം സംഘടിപ്പിച്ചത്. ജില്ല ബി കാറ്റഗറിയിലാണ് വലിയ തോതിലുള്ള കൊവിഡ് വ്യാപനം ജില്ലയിലുണ്ട്. ഇന്നലെ ജില്ലയിൽ ഏറ്റവും ഉയർന്ന പ്രതിദിന ടി പി ആർ നിരക്ക് രേഖപ്പെടുത്തിയ ദിവസമായിരുന്നു. ഇന്നലെയാണ് ബി കാറ്റഗറിയിലേക്ക് മാറ്റിയത്.
Read Also : കൊവിഡ് നെഗറ്റീവായി; ‘ആശാൻ’ കളത്തിലിറങ്ങി
അതിനിടയിലാണ് വിദ്യാർത്ഥി യൂണിയൻ തെരെഞ്ഞെടുപ്പ് സർവകലാശാല നിശ്ചയിച്ചിരുന്നത്. അത് മാറ്റിവയ്ക്കണമെന്ന ആവശ്യം പരിഗണിക്കപ്പെട്ടില്ല. സിന്ഡിക്കേറ്റ് കളക്ടറുടെ കത്ത് അവഗണിച്ച് തെരഞ്ഞെടുപ്പുമായി മുന്നോട്ട് പോകുകയായിരുന്നു. എല്ലാ അഫ്‌ലിയേറ്റഡ് കോളജുകളിലെയും ഫലം പുറത്ത് വന്നിട്ടുണ്ട്.
95% കൊവിഡ് കേസുകളിൽ ജില്ലയിൽ വർധനവുണ്ട്. കളക്ടർ തന്നെ വിസിക്ക് നൽകിയ കത്തിൽ പറയുന്നത് ജില്ല ബി കാറ്റഗറിയാണ് തെരെഞ്ഞെടുപ്പ് മാറ്റിവയ്ക്കണെമന്നതായിരുന്നു, അതെല്ലാം അവഗണിച്ച് തെരെഞ്ഞെടുപ്പ് നടത്തി, എന്നാൽ അതിന് ശേഷവും മാനദണ്ഡങ്ങൾ എല്ലാം ലംഘിച്ചുകൊണ്ടാണ് വിജയാഘോഷം നടന്നത്.
Read Also : ഇന്നും 50,000 ത്തിന് മുകളിൽ കൊവിഡ് രോഗികൾ; ഫെബ്രുവരി രണ്ടാം വാരം വ്യാപനം കുറയുമെന്ന് ആരോഗ്യമന്ത്രി
ജില്ലയിൽ പൊതുപരിപാടികൾ നിരോധിച്ചുകൊണ്ട് കളക്ടർ ഇറക്കിയ ഉത്തരവ് ഇപ്പോഴും നിലനിക്കുന്നുണ്ട്, വിവാഹ മരണാന്തര ചടങ്ങുകളിൽ മാത്രം പങ്കെടുക്കാവുന്നത് 20 പേർ മാത്രമാണ്, നിയന്ത്രണം ഇപ്പോഴും ജില്ലയിൽ നിലനിൽക്കുന്ന സാഹചര്യത്തിലാണ് വിജയാഘോഷം.
Story Highlights : sfi-celebration-kannur-covid19-
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here