മാധ്യമങ്ങളും കോടതിയും നിരന്തരം വേട്ടയാടുന്നു; ദയ കാണിക്കണമെന്ന് ദിലീപ്

കോടതി ദയ കാണിക്കണമെന്ന് ദിലീപ്. മാധ്യമങ്ങളും കോടതിയും തന്നെ നിരന്തരം വേട്ടയാടുന്നെന്ന് ദിലീപ് കോടതിയെ അറിയിച്ചു. പൊലീസിന്റെ ഫോറൻസിക് ലാബുകളിൽ വിശ്വാസമില്ലെന്ന് ദിലീപിന്റെ അഭിഭാഷകൻ വ്യകത്മാക്കി.
ഫോൺ ഫോറൻസിക് പരിശോധനക്കയച്ചെന്ന് ദിലീപ് കോടതിയിൽ രേഖാമൂലം മറുപടി നൽകി. ബാലചന്ദ്രകുമാറിൻറെ സന്ദേശങ്ങൾ വീണ്ടെടുക്കാനാണ് പൊലീസ് തൻറെ ഫോൺ ആവശ്യപെടുന്നത്. സ്വകാര്യത സംരക്ഷിക്കണമെന്നും ദിലീപ്. ഫോൺ ആവശ്യപെടുന്നത് നിയമവിരുദ്ധമാണെന്നും ദിലീപ് പറയുന്നു.
Read Also : മുഖ്യമന്ത്രി ദുബായിലെത്തി; രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരമേറ്റതിനുശേഷം ആദ്യ യുഎഇ സന്ദർശനം
ഫോൺ ഉടൻ കൈമാറണമെന്ന് ആവശ്യപ്പെട്ട് ഉത്തരവിടുമെന്ന് ഹൈക്കോടതി മറുപടി നൽകി. ദിലീപ് എത്രയും പെട്ടെന്ന് ഫോൺ കോടതിയിൽ ഹാജരാക്കണമെന്നും നിർദേശിച്ചു. ഏത് ഏജൻസി പരിശോധിക്കാമെന്ന് ദിലീപിന് പറയാമെന്ന് കോടതി പറഞ്ഞു.
പ്രതികളെല്ലാം ഒറ്റയടിക്ക് ഫോൺ മാറ്റിയത് ഗൂഢാലോചനയ്ക്ക് തെളിവാണെന്നാണ് പ്രോസിക്യൂഷൻ വാദം. മുൻകൂർ ജാമ്യാപേക്ഷ ഫോണിന്റെ കാര്യത്തിൽ തീരുമാനമായതിന് ശേഷം പരിഗണിക്കാമെന്നും കോടതി പറഞ്ഞു. സ്വന്തം നിലയിൽ ഫോൺ പരിശോധനക്കയച്ചത് ശരിയായ നടപടിയല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
2017-18 കാലത്ത് പ്രതികൾ ഉപയോഗിച്ചിരുന്ന ഫോണുകളാണ് കേസിൽ നിർണായകം. ദിലീപ് ഉപയോഗിച്ചിരുന്ന ആപ്പിൾ, വിവോ കമ്പനികളുടെ നാലു ഫോണുകളും സഹോദരൻ അനൂപിന്റെ രണ്ടു ഫോണുകളും സുരാജിന്റെ ഒരു ഫോണുമാണ് അന്വേഷണ സംഘം ആവശ്യപ്പെട്ടിട്ടുള്ളത്.
Story Highlights : actress-attack-case-dileep
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here