Advertisement

‘ദിലീപ് അന്ന് ഉപയോ​ഗിച്ചരുന്നത് കാവ്യയുടെ ഫോൺ; കാവ്യാ മാധവന്റെ ഫോൺ പിടിച്ചെടുക്കണം’; ബാലചന്ദ്രകുമാർ ട്വന്റിഫോറിനോട്

January 29, 2022
2 minutes Read
kavya madhavan phone balachandra kumar
വാർത്തകൾ നോട്ടിഫിക്കേഷൻ ആയി ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

വേങ്ങരയിലെ യുവനേതാവിനെ പറ്റിയുള്ള വിവരം അറിയാൻ കാവ്യാ മാധവന്റെ ഫോൺ പരിശോധിക്കണമെന്ന് സംവിധായകൻ ബാലചന്ദ്രകുമാർ. ട്വന്റിഫോറിനോടായിരുന്നു ബാലചന്ദ്രകുമാറിന്റെ പ്രതികരണം. ( kavya madhavan phone balachandra kumar )

ദിലീപ് ആ സമയത്ത് ഉപയോ​ഗിച്ചിരുന്നത് കാവ്യാ മാധവന്റെ ഫോൺ ആയിരുന്നുവെന്നും ബാലചന്ദ്രകുമാർ ആരോപിക്കുന്നു. നെയ്യാറ്റിൻകര ബിഷപ്പിനെ കുറിച്ച് തന്നോട് ആദ്യം അന്വേഷിച്ചത് ദിലീപിന്റെ സഹോദരീ ഭർത്താവ് സുരാജാണ്. സുരാജ് അയച്ച സന്ദേശം തന്റെ പക്കലുണ്ടെന്നും ബാലചന്ദ്രകുമാർ വ്യക്തമാക്കി. ദിലീപിന്റെ ഫോണുകൾ പരിശോധിച്ചാൽ ​ദിലീപ് കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിലെ വാദങ്ങൾ പൊളിയുമെന്ന് ബാലചന്ദ്രകുമാർ പറഞ്ഞു.

അതേസമയം, ദിലീപ് ഉയോ​ഗിച്ചിരുന്ന ഫോണുകളുടെ കോൾ ഡീറ്റയിൽസിന്റെ മുഴുവൻ കണക്കും ക്രൈം ബ്രാഞ്ച് ശേഖരിക്കുകയാണ്. ഫോണുകളിൽ ഒന്നിൽ ( സീരിയൽ നമ്പർ 2) നിന്ന് വിളിച്ചത് 12100 കോളുകളാണ്. ഹാജരാക്കില്ലെന്ന് പറഞ്ഞ ഫോണിൽ (സീരിയൽ നമ്പർ 4 ) നിന്ന് വിളിച്ചത് ആറ് കോളുകൾ മാത്രമാണ്. അതിന് ശേഷം ഫോൺ സ്വിച്ച് ഓഫ് ആവുകയായിരുന്നു. ഈ ഫോൺ കോൾ വിവരങ്ങൾ കൂടുതൽ സംശയം ജനിപ്പിക്കുന്നതാണ്.

Read Also : ഫോണുകള്‍ മുംബൈയിലെന്ന് ദിലീപ്; സഹകരിച്ചില്ലെങ്കില്‍ അറസ്റ്റില്‍ നിന്ന് സംരക്ഷണമുണ്ടാകില്ലെന്ന് ഹൈക്കോടതി

ഫോണുകൾ ലഭിച്ചാൽ മറ്റ് സിം കാർഡ് ഉപയോഗിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കും. ദിലീപിന്റെ കൈവശം ഏഴ് ഫോണുകൾ മാത്രമാകില്ലെന്നാണ് ക്രൈം ബ്രാഞ്ച് അനുമാനം.

ദിലീപ് സുപ്രിംകോടതിയെ സമീപിച്ചേക്കുമെന്നാണ് ക്രൈം ബ്രാഞ്ച് നിഗമനം. തിങ്കളാഴ്ച്ച ഉച്ചയ്ക്ക് ശേഷം ഹൈക്കോടതിയിൽ സമയം ചോദിച്ചത് ഇതിന് വേണ്ടിയാകാമെന്നാണ് ക്രൈംബ്രാഞ്ച് സംശയിക്കുന്നത്.

Read Also : ദിലീപ് ഹാജരാക്കില്ലെന്ന് പറഞ്ഞ ഫോണിൽ നിന്ന് പോയത് 6 കോളുകൾ മാത്രം; വിവരങ്ങൾ ശേഖരിക്കാൻ ക്രൈംബ്രാഞ്ച്

ദിലീപിന്റെ ഫോണുകൾ ​ഹൈക്കോടതി രജിസ്ട്രാർ ജനറൽ മുമ്പാകെ ഹാജരാക്കാൻ ഹൈക്കോടതി ഇന്ന് ഇടക്കാല ഉത്തരവിട്ടിട്ടുണ്ട്. മുദ്രവച്ച കവറിൽ തിങ്കളാഴ്ച 10.15ഓടെ ഹാജരാക്കാൻ ആണ് ഉത്തരവ്. ദിലീപിന്റെ വാദങ്ങൾ തള്ളി പ്രോസിക്യൂഷന്റെ നിലപാട് അം​ഗീകരിച്ചാണ് ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. ഇടക്കാല ഉത്തരവിനെതിരെ വേണമെങ്കിൽ നിയമപരമായി ദിലീപിന് സുപ്രിംകോടതിയെ സമീപിക്കാമെന്നും കോടതി വ്യക്തമാക്കി.

Story Highlights : kavya madhavan phone balachandra kumar

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement