കോഴിക്കോട് വീണ്ടും ലഹരിമരുന്ന് പിടികൂടി; മൂന്ന് പേര്‍ അറസ്റ്റില്‍

കോഴിക്കോട് വീണ്ടും ലഹരിമരുന്ന് വേട്ട. എംഡിഎംഎ, എല്‍എസ്ഡി സ്റ്റാമ്പ്, ഹാഷിഷ് ഓയില്‍ എന്നിവ പിടികൂടി. മൂന്ന് പേരെ എക്‌സൈസ് അറസ്റ്റുചെയ്തു. കാരന്തൂര്‍ എടെപ്പുറത്ത് വീട്ടില്‍ സല്‍മാന്‍ ഫാരിസ്, പെരുമണ്ണ പണിക്കര വലിയപറമ്പില്‍ വീട്ടില്‍ നിഹാല്‍, ബേപ്പൂര്‍ വട്ടപറമ്പ് തുമ്മളത്തറ അജയ് കുമാര്‍, എന്നിവരാണ് അറസ്റ്റിലായത്.
രണ്ട് കേസുകളിലായി 29 ഗ്രാം എംഡിഎംഎയും 18 കുപ്പി ഹാഷിഷ് ഓയിലും എല്‍എസ്ഡി സ്റ്റാമ്പുകളും എക്‌സൈസ് പിടിച്ചെടുത്തു. ബെംഗളൂരുവില്‍ നിന്ന് കൊറിയര്‍ മാര്‍ഗമാണ് കോഴിക്കോട്ടേക്ക് ലഹരി മരുന്നെത്തിച്ചത്. 55 ഗ്രാം എംഡിഎം എയുമായി കഴിഞ്ഞ ദിവസം രണ്ട് യുവാക്കള്‍ പിടിയിലായിരുന്നു. പെണ്‍കുട്ടികള്‍ ഉള്‍പ്പടെ ലഹരിമരുന്ന് റാക്കറ്റിലുണ്ടെന്ന് എക്‌സൈസിന് വിവരം ലഭിച്ചിട്ടുണ്ട്.
Read Also : വാളയാർ ടോൾ പ്ലാസയിൽ വൻ ലഹരി വേട്ട; 11 കിലോയിലധികം ഹാഷിഷ് ഓയിൽ പിടികൂടി
Story Highlights : drugs seized, kozhikode
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here