വാളയാർ ടോൾ പ്ലാസയിൽ വൻ ലഹരി വേട്ട; 11 കിലോയിലധികം ഹാഷിഷ് ഓയിൽ പിടികൂടി

പാലക്കാട് വാളയാർ ടോൾപ്ലാസയിൽ വൻ ലഹരി വേട്ട . പതിനൊന്ന് കിലോയിലധികം ഹാഷിഷ് ഓയിൽ എക്സൈസ് പിടികൂടി. വൈപ്പിൻ സ്വദേശി പ്രമോദിൽ നിന്നാണ് ലഹരി മരുന്ന് പിടികൂടിയത്. കോയമ്പത്തൂർ -ആലപ്പുഴ കെ എസ് ആർ ടി സി ബസിലാണ് ഹാഷിഷ് ഓയിൽ കടത്താൻ ശ്രമിച്ചത്. മൂന്ന് കോടിയിലധികം രൂപ വിലവരുന്ന ഹാഷിഷ് ഓയിലാണ് പരിശോധനയിൽ പിടിച്ചെടുത്തത്.
Read Also :വാളയാർ ചെക്ക് പോസ്റ്റിലെ കൈക്കൂലി : 6 ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ
കെ എസ് ആർ ടി സി ബസ് കേന്ദ്രീകരിച്ച് പരിശോധന നടത്തുന്നതിനിടെയാണ് പ്രമോദിനെ പൊലീസ് പിടികൂടിയത്. ആന്ധ്രയിൽ നിന്ന് എറണാകുളത്തേക്ക് കടത്തുകയായിരുന്നുവെന്നാണ് ഇയാൾ എക്സൈസിന് നൽകിയ മൊഴി. പ്രമോദ് ഒരു കണ്ണി മാത്രമാണെന്നും കൂടുതൽ പേരെ പിടികൂടാനുണ്ടെന്നും എക്സൈസ് പറഞ്ഞു.
Story Highlights : Walayar Toll Plaza-hashish oil
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here