വാളയാർ ചെക്ക് പോസ്റ്റിലെ കൈക്കൂലി : 6 ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ

വാളയാർ ചെക്ക് പോസ്റ്റിലെ കൈക്കൂലി കേസിൽ ആറ് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ. മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ ബിനോയ്, അസി.ഇൻസ്‌പെക്ടർ ജോർജ്, പ്രവീൺ, അനീഷ്, കൃഷ്ണകുമാർ എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത്. ഓഫിസ് അസിസ്റ്റൻറ് സുനിൽ മണിനാഥിനും സസ്‌പെൻഷൻ കിട്ടി. ട്രാൻസ്‌പോർട്ട് കമ്മീഷണറുടേതാണ് ഉത്തരവ്. ( walayar check post officers suspended )
കഴിഞ്ഞ ദിവസം വാളയാർ ആർടിഒ ചെക്ക് പോസ്റ്റിൽ വിജിലൻസ് പരിശോധനയിൽ 67000 രൂപയുടെ കൈക്കൂലി കണ്ടെത്തിയിരുന്നു. ഉദ്യോഗസ്ഥർ പണം കൂടാതെ പച്ചക്കറിയും കൈക്കൂലിയായി വാങ്ങിയെന്ന് വിജിലൻസ് കണ്ടെത്തി.
Read Also : വാളയാർ പെണ്‍കുട്ടികളുടെ മരണം; സിബിഐയുടെ ഡമ്മി പരീക്ഷണം
ഏജന്റുമാരെ വച്ച് കൈക്കൂലി വാങ്ങുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വിജിലൻസ് റെയ്ഡ് നടത്തിയത്. വിജിലൻസ് അനാവശ്യമായി പരിശോധന നടത്തുന്നുവെന്ന് നേരത്തെ പരാതിയുണ്ടായിരുന്നു. മാത്രമല്ല വിജിലൻസ് സംഘമെത്തുന്നത് അറിയാൻ സി.സി.ടി.വി സ്ഥാപിച്ചതും വിവാദമായിരുന്നു.
Story Highlights : walayar check post officers suspended
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here