‘ജസ്റ്റിസ് സിറിയക് ജോസഫിനെ ലോകായുക്തയായി നിയമിച്ചത് മറ്റ് മാർഗങ്ങളില്ലാത്തതിനാൽ’; കെ.ടി ജലീൽ

ലോകായുക്താ ജസ്റ്റിസ് സിറിയക് ജോസഫിനെതിരെ ഫേസ്ബുക്കിൽ വിമർശനം തുടർന്ന് കെ ടി ജലീൽ.
ജസ്റ്റിസ് സിറിയക് ജോസഫിനെ ലോകായുക്തയായി നിയമിച്ചത് മറ്റ് മാർഗങ്ങളില്ലാതെയാണെന്ന് കെ ടി ജലീൽ ആരോപിച്ചു. രണ്ട് പേരിൽ ഒരാൾ പദവി ഏറ്റെടുക്കാത്തത് കൊണ്ടാണെന്ന് സിറിയക് ജോസഫിനെ നിയമിച്ചതെന്നും വിമർശനം.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം:
ലോകായുക്ത നിയമനം നടന്നത് ഒന്നാം പിണറായി സർക്കാരിന്റെ കാലത്തല്ലേ എന്ന് ചോദിക്കുന്നവരോട്.
അന്ന് നിലവിലെ നിയമ പ്രകാരം യോഗ്യരായ രണ്ടു പേരേ ഉണ്ടായിരുന്നുള്ളൂ. ഒരു മാന്യൻ എത്ര നിർബന്‌ധിച്ചിട്ടും പദവി ഏറ്റെടുക്കാൻ തയ്യാറാകാതെ തന്റെ വിസമ്മതം അറിയിച്ചു. പിന്നെ ശേഷിച്ചയാളെ നിയമിക്കുകയല്ലാതെ മറ്റു മാർഗ്ഗങ്ങൾ സർക്കാരിന് മുന്നിൽ ഇല്ലായിരുന്നു.
ഇനി അതും പറഞ്ഞ് ഇടതുപക്ഷ പ്രവർത്തകരുടെ നെഞ്ചത്ത് ആരും കയറണ്ട.- കെ ടി ജലീൽ ഫേസ്ബുക്കിൽ കുറിച്ചു.
Read Also : ലോകായുക്ത വിവാദം; കെ ടി ജലീലിന് സിപിഐഎമ്മിന്റെ പരസ്യ പിന്തുണയില്ല
സിറിയക് ജോസഫിനെതിരെ ഗുരുതര ആരോപണങ്ങള്‍ കഴിഞ്ഞ ദിവസവും മുന്‍ മന്ത്രി കെ.ടി ജലീല്‍ ഉന്നയിച്ചിരുന്നു. തക്ക പ്രതിഫലം കിട്ടിയാല്‍ സിറിയക് എന്തു കടുംകൈയും ആര്‍ക്കുവേണ്ടിയും ചെയ്യുമെന്നായിരുന്നു ജലീലിന്റെ ആരോപണം. സിറിയക് ജോസഫിന്റെ സഹോദര ഭാര്യയ്ക്ക് വി സി നിയമനം ലഭിച്ചതില്‍ ദുരൂഹതയുണ്ട്. യുഡിഫ് നേതാവിനെ രക്ഷിക്കാന്‍ ബന്ധിവിന് വി സി പദവി പ്രതിഫലമായി വാങ്ങിക്കൊടുത്തു. പിണറായി സര്‍ക്കാരിനെ പിന്നില്‍ നിന്ന് കുത്താന്‍ യുഡിഎഫ് കണ്ടെത്തിയ കത്തിയാണ് ഇതെന്നും ജലീല്‍ ഫേസ്ബുക്കില്‍ ആരോപിച്ചു.
Story Highlights : K T Jaleel raises allegations against Lokayukta
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here