നദീ സംയോജന പദ്ധതിക്ക് 46,605 കോടി

നദീസംയോജന പദ്ധതിക്ക് 46,605 കോടി പ്രഖ്യാപിച്ച് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. സംസ്ഥാനങ്ങൾ തമ്മിൽ ധാരണയിലെത്തിയാൽ പദ്ധതി ആരംഭിക്കും. ദമൻ ഗംഗ – പിജ്ഞാൾ, തപി – നർമദ, ഗോദാവരി – കൃഷ്ണ, കൃഷ്ണ – പെന്നാർ, പെന്നാർ – കാവേരി തുടങ്ങി അഞ്ച് നദീ സംയോജന പദ്ധതികൾക്കായിയാണ് തുക വകയിരുത്തിയത്. 2022-23 സാമ്പത്തിക വര്‍ഷത്തെ പൊതുബജറ്റ് അവതരണം പുരോഗമിക്കുകയാണ്.
രാജ്യത്തെ 1.5 ലക്ഷം പോസ്റ്റ് ഓഫീസുകളില്‍ പൂര്‍ണമായും ബാങ്കിങ് സേവനങ്ങള്‍ ലഭ്യമാക്കുന്ന തരത്തിലേക്ക് മാറ്റങ്ങള്‍ വരുമെന്ന് ധനമന്ത്രി പറഞ്ഞു. ഓണ്‍ലൈന്‍ ഇടപാട്, എടിഎം, മൊബൈല്‍ ബാങ്കിങ്, മറ്റു ബാങ്കുകളില്‍ നിന്നും നേരിട്ട് പണമിടപാട് നടത്തല്‍ തുടങ്ങിയ സംവിധാനങ്ങളും പോസ്റ്റ് ഓഫീസ് ബാങ്കില്‍ ഉള്‍പ്പെടുത്തും. ഇതിന്റെ സാധ്യതകള്‍ ഇന്ത്യയിലെ ഗ്രാമീണ മേഖലയിലെ ജനങ്ങള്‍ക്കും കര്‍ഷകര്‍ക്കും ഉപകാരപ്രദമാകുമെന്നും നിര്‍മല സീതാരാമന്‍ വ്യക്തമാക്കി.
യുവാക്കള്‍ക്കായി 60 ലക്ഷത്തില്‍പ്പരം പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നാണ് ധനമന്ത്രിയുടെ പ്രഖ്യാപനം. വിദ്യാഭ്യാസ മേഖലയുടെ അടിസ്ഥാന സൗകര്യവികസത്തിന് ഊന്നല്‍ കൊടുത്തുകൊണ്ടാണ് ഇത്തവണത്തെ ബജറ്റ്. വിദ്യാഭ്യാസമേഖലയ്ക്കായി വന്‍ പദ്ധതികളാണ് നടപ്പാക്കാനിരിക്കുന്നത്. പിഎം ഇ വിദ്യ പദ്ധതിയിലൂടെ 200 ടിവി ചാനലുകള്‍ കൂടി ആരംഭിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഒന്ന് മുതല്‍ 12 വരെ ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് ഇ-വിദ്യ പദ്ധതി ആവിഷ്‌കരിക്കുന്നുണ്ട്. വിദ്യാഭ്യാസം ഓണ്‍ലൈനാകുന്ന പശ്ചാത്തലത്തിലാണ് തീരുമാനം. ഒരു ക്ലാസിന് ഒരു ചാനല്‍ പദ്ധതി നടപ്പാക്കും. ആധുനിക സൗകര്യങ്ങളോടെ പുതുതലമുറ അങ്കണവാടികള്‍ സജ്ജമാക്കുമെന്നും പ്രഖ്യാപനമുണ്ട്.
Story Highlights : 46605-crore-for-river-integration-project
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here