Advertisement

ദീർഘദൃഷ്ടിയോടെയുള്ള ബജറ്റ്; കേന്ദ്ര ബജറ്റ് 2022 നെ പുകഴ്ത്തി അമിത് ഷാ

February 1, 2022
Google News 2 minutes Read

കേന്ദ്ര ബജറ്റ് 2022 നെ പുകഴ്ത്തി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ദീർഘദൃഷ്ടിയോടെയുള്ള ബജറ്റാണ് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന്‍ അവതരിപ്പിച്ചെന്ന് അമിത് ഷാ പറഞ്ഞു. ഇന്ത്യൻ സാമ്പത്തിക രംഗത്ത് മാറ്റങ്ങൾ വരുന്നതാണ് ഈ ബജറ്റ്. രാജ്യത്തെ സ്വയം പര്യാപ്തമാക്കാനും പുതിയ ഇന്ത്യക്ക് അടിത്തറ ആകാനും കഴിയുന്നതാണ് ബജറ്റെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മോദി സർക്കാർ കൊണ്ടുവന്ന ഈ ബജറ്റ് ഒരു ദീർഘവീക്ഷണമുള്ള ബജറ്റാണ്, അത് ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയുടെ വ്യാപ്തി മാറ്റാനുള്ള ബജറ്റാണെന്ന് തെളിയിക്കും. ഈ ബജറ്റ് ഇന്ത്യയെ സ്വയം പര്യാപ്തമാക്കുകയും ചെയ്യും. പ്രധാനമന്ത്രിയെയും ധനമന്ത്രിയെയും അഭിനന്ദിക്കുന്നു”- അമിത് ഷാ ട്വീറ്റ് ചെയ്തു.

പ്രധാന്‍മന്ത്രി ഗതിശക്തി മിഷന്‍, എല്ലാവരെയും ഉള്‍പ്പെടുത്തിയുള്ള വികസനം, ഉത്പാദന ക്ഷമത കൂട്ടല്‍, സാമ്പത്തിക നിക്ഷേപം എന്നീ നാല് മേഖലകള്‍ക്ക് ഊന്നല്‍ നല്‍കിക്കൊണ്ടാണ് 2022-23 സാമ്പത്തിക വര്‍ഷത്തെ ബജറ്റ് കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍ അവതരിപ്പിച്ചത്.

Read Also : ‘സമ്പന്നരില്‍ നിന്ന് എന്തുകൊണ്ട് കൂടുതല്‍ നികുതി ഈടാക്കുന്നില്ല’; കേന്ദ്ര ബജറ്റിനെ വിമര്‍ശിച്ച് സീതാറാം യെച്ചൂരി

അഞ്ച് സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് നടക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ കാര്‍ഷിക മേഖലയ്ക്ക് ഊന്നല്‍ നല്‍കിയുള്ള പ്രഖ്യാപനങ്ങള്‍ ബജറ്റിലിടം നേടി. പിഎം ഗതിശക്തി പദ്ധതിയിലൂടെ വിപുലമായ അടിസ്ഥാന സൗകര്യ വികസനവും ബജറ്റ് ലക്ഷ്യം വയ്ക്കുന്നു.

Story Highlights : Amit Shah hails Union Budget as visionary

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here