Advertisement

‘സമ്പന്നരില്‍ നിന്ന് എന്തുകൊണ്ട് കൂടുതല്‍ നികുതി ഈടാക്കുന്നില്ല’; കേന്ദ്ര ബജറ്റിനെ വിമര്‍ശിച്ച് സീതാറാം യെച്ചൂരി

February 1, 2022
Google News 1 minute Read

കേന്ദ്ര ധനകാര്യവകുപ്പ് മന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിച്ച 2022-23 കേന്ദ്ര ബജറ്റിനെ വിമര്‍ശിച്ച് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. രാജ്യത്തെ 10 ശതമാനം അതിസമ്പന്നര്‍ 75 ശതമാനം സമ്പത്തും കയ്യടക്കി വെച്ചിരിക്കുന്ന സ്ഥിതിയാണ്. 60 ശതമാനം പേരുടെ കൈയിലുള്ളത് വെറും അഞ്ച് ശതമാനത്തില്‍ താഴെ സമ്പത്താണ്.

മഹാമാരി കാലത്ത് വന്‍ സമ്പത്ത് ഉണ്ടാക്കിയവരില്‍ നിന്ന് എന്തുകൊണ്ട് കൂടുതല്‍ നികുതി ഈടാക്കുന്നില്ലെന്ന ചോദ്യവും സീതാറാം യെച്ചൂരി ഉന്നയിച്ചു.

Read Also : യുഎസ്-കാനഡ അതിർത്തിയിൽ ഇന്ത്യൻ സ്വദേശികൾ അറസ്റ്റിൽ; തണുപ്പ് മൂലം കൈമുറിച്ചുമാറ്റേണ്ടി വരുമെന്ന് റിപ്പോർട്ട്

മോദി സർക്കാരിന്റേത് പൊള്ളയായ ബജറ്റാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. എല്ലാ വിഭാഗങ്ങളെയും ബജറ്റില്‍ അവഗണിച്ചെന്ന് രാഹുല്‍ ​ഗാന്ധി ട്വീറ്റ് ചെയ്തു. ഉദ്യോഗസ്ഥ വിഭാഗത്തിനും, മധ്യവർഗ്ഗത്തിനും, പാവപ്പെട്ടവർക്കും, യുവാക്കൾക്കും, കർഷകർക്കും, ഇടത്തരം ചെറുകിട കച്ചവടക്കാർക്കും ബജറ്റിൽ ഒന്നുമില്ലെന്നായിരുന്നു രാഹുല്‍ ​ഗാന്ധിയുടെ വിമര്‍ശനം.

കർഷകരെ സഹായിക്കാനുള്ള നിരവധി പദ്ധതികൾ ബജറ്റിലുണ്ടെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. രാജ്യത്തിന്റെ വികസനത്തിന് സഹായകമായ ബജറ്റാണ്. ധനമന്ത്രി അവതരിപ്പിച്ചത് കർഷക സൗഹൃദ ബജറ്റാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Story Highlights : budget-2022-cpm-general-scretary-sitaram-yechury-raises-criticism

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here