Advertisement

ബജറ്റിന് കേന്ദ്രമന്ത്രി സഭയുടെ അംഗീകാരം; അല്‍പസമയത്തിനകം ബജറ്റ് അവതരിപ്പിക്കും

February 1, 2022
Google News 1 minute Read
budget 2022

2022-23 ലെ പൊതുബജറ്റിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം. ബജറ്റ് രേഖകള്‍ പാര്‍ലമെന്റില്‍ എത്തിച്ചു. സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് പശ്ചാത്തലത്തില്‍ ജനപ്രിയ പ്രഖ്യാപനങ്ങള്‍ക്ക് സാധ്യത കൂടുമെന്നാണ് വിലയിരുത്തല്‍. ലോക്സഭാ സ്പീക്കറെ അഭിസംബോധന ചെയ്തുകൊണ്ട് ആരംഭിക്കുന്ന ബജറ്റ് പ്രസംഗം അല്‍പസമയത്തിനകം തുടങ്ങും.

ബജറ്റ് അവതരണത്തിന് മുന്നോടിയായി ധനമന്ത്രി നിര്‍മല സീതാരാമന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദുമായി കൂടിക്കാഴ്ച നടത്തി. ധനകാര്യ സഹമന്ത്രിമാരായ പങ്കജ് ചൗധരി, ഭഗവത് കരാദ് എന്നിവരും മന്ത്രാലയത്തിലെ മറ്റ് ഉദ്യോഗസ്ഥരും ധനമന്ത്രിക്കൊപ്പമുണ്ടായിരുന്നു. ബജറ്റിന് മുന്നോടിയായി സാമ്പത്തിക സര്‍വേ ഇന്നലെ പാര്‍ലമെന്റിന് മുന്നില്‍ വച്ചിരുന്നു. കടമെടുപ്പ് പരിധി ഉയര്‍ത്തണം തുടങ്ങിയ ആവശ്യങ്ങളില്‍ ബജറ്റില്‍ അനുകൂല നിലപാടുണ്ടായാല്‍ കേരളം അടക്കം സംസ്ഥാനങ്ങള്‍ക്ക് ഗുണകരമാകും.

Read Also : ബജറ്റ് പ്രതീക്ഷ; കാര്‍ഷിക മേഖലയ്ക്കും നിര്‍ണായകം

സാധാരണ 90 മുതല്‍ 120 മിനിറ്റ് വരെയാണ് ബജറ്റ് അവതരണത്തിന്റെ ദൈര്‍ഘ്യം. ജനുവരി 31ന് രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ പ്രസംഗത്തോടെയാണ് പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം ആരംഭിച്ചത്. പാര്‍ലമെന്റിന്റെ കേന്ദ്ര ബജറ്റ് സമ്മേളനത്തിന്റെ ആദ്യഭാഗം ജനുവരി 31 മുതല്‍ ഫെബ്രുവരി 11 വരെയും ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഭാഗം മാര്‍ച്ച് 14 മുതല്‍ ഏപ്രില്‍ 8 വരെയും നടക്കും.

Story Highlights : budget 2022

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here