Advertisement

‘ആധുനിക അടിസ്ഥാന സൗകര്യം പ്രോത്സാഹിപ്പിക്കുന്ന ബജറ്റ്’: നിതിൻ ഗഡ്കരി

February 1, 2022
Google News 1 minute Read

ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച ബജറ്റിനെ അഭിനന്ദിച്ച് കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി. രാജ്യത്തെ ആധുനിക അടിസ്ഥാന സൗകര്യങ്ങളെ പ്രോത്സാഹിപ്പിക്കുന്ന ബജറ്റാണ് ഇതെന്ന് അദ്ദേഹം പറഞ്ഞു. ബജറ്റ് പുതിയ ഇന്ത്യയ്ക്ക് അടിത്തറ പാകും. 130 കോടി ഇന്ത്യക്കാരുടെ ജീവിതം മെച്ചപ്പെടുത്തുകയും ചെയ്യുമെന്ന് കേന്ദ്രമന്ത്രി ട്വീറ്റ് ചെയ്തു.

പ്രധാന്‍മന്ത്രി ഗതിശക്തി മിഷന്‍, എല്ലാവരെയും ഉള്‍പ്പെടുത്തിയുള്ള വികസനം, ഉത്പാദന ക്ഷമത കൂട്ടല്‍, സാമ്പത്തിക നിക്ഷേപം എന്നീ നാല് മേഖലകള്‍ക്ക് ഊന്നല്‍ നല്‍കിക്കൊണ്ടാണ് 2022-23 സാമ്പത്തിക വര്‍ഷത്തെ ബജറ്റ് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിച്ചത്. തന്റെ നാലാം ഊഴത്തില്‍ 11 മണിക്ക് അവതരിപ്പിച്ച് തുടങ്ങിയ ബജറ്റ് 12.35ന് ധനമന്ത്രി അവസാനിപ്പിച്ചു. അഞ്ച് സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് നടക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ കാര്‍ഷിക മേഖലയ്ക്ക് ഊന്നല്‍ നല്‍കിയുള്ള പ്രഖ്യാപനങ്ങള്‍ ബജറ്റിലിടം നേടി. പിഎം ഗതിശക്തി പദ്ധതിയിലൂടെ വിപുലമായ അടിസ്ഥാന സൗകര്യ വികസനവും ബജറ്റ് ലക്ഷ്യം വയ്ക്കുന്നു.

സമ്പദ് വ്യവസ്ഥയുടെ തിരിച്ചുവരവിനെ പ്രശംസിച്ച് തുടങ്ങിയ ബജറ്റ് പ്രസംഗം ഫിനാന്‍ഷ്യല്‍ ഇന്‍ക്ലൂഷന്‍, ഡിജിറ്റല്‍ കറന്‍സി, എല്‍ഐസിയുടെ സ്വകാര്യവത്ക്കരണം, പ്രധാനമന്ത്രി ആവാസ് യോജന തുടങ്ങിയവയിലൂടെ കടന്നുപോയി. ആവാസ് യോജനയക്ക് കീഴില്‍ പുതിയ ഭവന പദ്ധതികള്‍ക്കായി 48000 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. ഡിജിറ്റല്‍ സമ്പദ്ഘടനയെ പ്രോത്സാഹിപ്പിക്കുന്നതിനായി ഡിജിറ്റല്‍ കറന്‍സി ഉടനേ പ്രാബല്യത്തില്‍ വരും. ഇതിലൂടെ കറന്‍സി മാനേജ്‌മെന്റ് കൂടുതല്‍ സുഗമമാക്കാമെന്ന പ്രതീക്ഷയാണ് സര്‍ക്കാരിനുള്ളത്.

രാജ്യാന്തര യാത്രകള്‍ സുഗമമാക്കാനായി ഇ പാസ്‌പോര്‍ട്ട് ലഭ്യമാക്കുമെന്നും ധനമന്ത്രി ബജറ്റ് പ്രഖ്യാപനത്തില്‍ പറഞ്ഞു. കൂടുതല്‍ പൊതുമേഖല സ്ഥാപനങ്ങള്‍ സ്വകാര്യവത്കരിക്കുന്നതിന് സര്‍ക്കാര്‍ നീക്കം നടക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ ശരിവെക്കുന്ന പ്രഖ്യാപനമായിരുന്നു എല്‍ഐസി സ്വകാര്യവത്കരണ പ്രഖ്യാപനത്തിലൂടെ ധനമന്ത്രി നടത്തിയത്.

Story Highlights : budget promote-modern-infrastructure-says-nitin-gadkari

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here