Advertisement

ഒരു രാജ്യം ഒരു രജിസ്ട്രേഷൻ; ഭൂമി രജിസ്ട്രേഷന്‍ ഏകീകരിക്കും

February 1, 2022
Google News 2 minutes Read

ഒരു രാജ്യം ഒരു രജിസ്ട്രേഷൻ പദ്ധതി കൊണ്ടുവരുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ. ഭൂമി രജിസ്ട്രേഷന്‍ ഏകീകരിക്കുകയാണ് ലക്ഷ്യം. ബില്ലുകൾ കൈമാറുന്നതിന് ഇ-ബിൽ സംവിധാനം കൊണ്ടുവരും. ഓണ്‍ലൈനായി ബില്ലുകൾക്ക് അപേക്ഷിക്കാം. എല്ലാ മന്ത്രാലയങ്ങളിലും ഇ-ബിൽ സംവിധാനം നടപ്പാക്കുമെന്നും മന്ത്രി അറിയിച്ചു.

1.5 ലക്ഷം പോസ്റ്റോഫീസുകളിൽ കോർ ബാങ്കിങ് പദ്ധതി നടപ്പാക്കും. ഇ പാസ്പോർട്ട് വേഗത്തിലാക്കാനുള്ള നടപടികൾ സ്വീകരിക്കും. 80 ലക്ഷം വീടുകൾ നിർമിച്ച് നൽകും. പിഎം ആവാസ് യോജന പദ്ധതി വഴിയാണ് വീടുകള്‍ നിര്‍മിച്ചു നല്‍കുക. ഇതിനായി 48000 കോടി രൂപ നൽകുമെന്നും ധനമന്ത്രി ബജറ്റ് അവതരണത്തിനിടെ പറഞ്ഞു.

Read Also : 5 ജി ലേലം ഈ വർഷം; സേവനം ഉടനെ ലഭ്യമാകും; ധനമന്ത്രി

കൂടാതെ നദീസംയോജന പദ്ധതിക്ക് 46,605 കോടി പ്രഖ്യാപിച്ചു. സംസ്ഥാനങ്ങൾ തമ്മിൽ ധാരണയിലെത്തിയാൽ പദ്ധതി ആരംഭിക്കും. ദമൻ ഗംഗ – പിജ്ഞാൾ, തപി – നർമദ, ഗോദാവരി – കൃഷ്ണ, കൃഷ്ണ – പെന്നാർ, പെന്നാർ – കാവേരി തുടങ്ങി അഞ്ച് നദീ സംയോജന പദ്ധതികൾക്കായിയാണ് തുക വകയിരുത്തിയത്. 2022-23 സാമ്പത്തിക വര്‍ഷത്തെ പൊതുബജറ്റ് അവതരണം പുരോഗമിക്കുകയാണ്.

Story Highlights : one land one registration -budget 2022

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here