Advertisement

കൊവിഡ് നെഗറ്റീവായ ശേഷം മുടി കൊഴിയുന്നുണ്ടോ, പരിഹാരം ഇതാ

February 1, 2022
Google News 1 minute Read

കൊവിഡ് നെഗറ്റീവായി ഏതാനും മാസങ്ങള്‍ക്ക് ശേഷം നിങ്ങള്‍ക്ക് കൂടുതലായി മുടി കൊഴിച്ചില്‍ അനുഭവപ്പെടുന്നുണ്ടോ?. ഇത് ടെലോജന്‍ എഫ്‌ലൂവിയം എന്ന ശാസ്ത്രനാമത്തില്‍ അറിയപ്പെടുന്ന രോഗാവസ്ഥയാണ്. പലര്‍ക്കും അത്ര പരിചിതമല്ലാത്ത ഒരു പദമാണിത്. (post covid hair loss)

കൊവിഡ് ബാധിച്ചാല്‍ ശരീരം ദുര്‍ബലമാവുമെന്നത് എല്ലാവര്‍ക്കും അറിയാമല്ലോ. എന്നാല്‍ രോഗമുക്തിക്ക് ശേഷം പലരുടെയും ശരീരത്തില്‍ ചില മാറ്റങ്ങള്‍ പ്രകടമാവാറുണ്ട്. രോഗം ഭേദമായതിന് ശേഷം ഏകദേശം ആറ് മുതല്‍ ഏഴ് ആഴ്ച വരെ കൊവിഡിന്റെ പല തരത്തിലുള്ള അനന്തര ഫലങ്ങള്‍ നീണ്ടുനില്‍ക്കാറുണ്ട്. കടുത്ത സന്ധി വേദന, ചുമ, ക്ഷീണം തുടങ്ങിയവ ക്രമേണ ഇല്ലാതാകുമെങ്കിലും മുടി കൊഴിച്ചില്‍ ദീര്‍ഘകാലം തുടരാറുണ്ട്.

കൊവിഡാനന്തര പ്രശ്‌നങ്ങള്‍ മൂലം മാത്രമല്ല മുടികൊഴിച്ചിലുണ്ടാകുന്നത്. അതിന് മറ്റ് നിരവധി കാരണങ്ങളുണ്ടാകാം. എന്നാല്‍ കുളിക്കുന്ന സമയത്തോ മുടി ചീകുമ്പോഴോ ധാരാളം മുടി കൊഴിയുന്നുണ്ടെങ്കില്‍ ഒരു പക്ഷേ അത് കൊവിഡിന്റെ അനന്തര ഫലമാവാം. ചില എളുപ്പവഴികളിലൂടെ മുടി കൊഴിച്ചില്‍ പരിഹരിക്കാനാകുമെന്നാണ് ആരോഗ്യവിദഗ്ദ്ധര്‍ പറയുന്നത്. അമിതമായ പുകവലിയും മദ്യപാനവും മൂലം ശരീരത്തില്‍ ഉണ്ടാകുന്ന വിഷാംശം നമ്മുടെ മുടിയുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കാറുണ്ട്.

ഉച്ചഭക്ഷണം കഴിക്കുന്നതിന് മുമ്പ് ഒരു സ്പൂണ്‍ നെല്ലിക്കാപ്പൊടി നെയ്യില്‍ ചാലിച്ച് കഴിക്കുകയും അതിനു ശേഷം ഒരു ഗ്ലാസ് ചൂടുവെള്ളം കുടിക്കുകയും ചെയ്യുന്നത് മുടി കൊഴിച്ചിലിന് വളരെ നല്ലതാണ്. കുളിക്കുന്നതിന് മുന്‍പ് വെളിച്ചെണ്ണ ഉപയോഗിച്ച് തല മസാജ് ചെയ്യുന്നത് ശീലമാക്കണം.

വെളിച്ചെണ്ണ മുടിയിലെ പ്രോട്ടീന്‍ പുനസ്ഥാപിക്കുകയും തിളക്കമുള്ളതാക്കി മാറ്റുകയും ചെയ്യും. നട്ട്സ് കഴിക്കുന്നത് മുടിക്ക് വിവിധ പോഷകങ്ങള്‍ ലഭ്യമാകാന്‍ സഹായകരമാകും. വിറ്റാമിന്‍ ഇ, ബി, സിങ്ക് എന്നിവയും അവശ്യ ഫാറ്റി ആസിഡുകളുമാണ് നട്ട്സില്‍ അടങ്ങിയിരിക്കുന്നത്. ഇവ മുടിയുടെ വളര്‍ച്ചയ്ക്ക് വളരെ സഹായകരമാണ്. കൃത്യമായി സമീകൃതാഹാരം കഴിക്കുന്നത് മുടിയുടെ ആരോഗ്യത്തിന് ഉത്തമമാണ്. ഭക്ഷണത്തില്‍ ഉപ്പിന്റെ അളവ് കുറച്ചാല്‍ അത് മുടിക്ക് ഗുണം ചെയ്യും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here