Advertisement

മഴക്കാലത്തെ മുടി സംരക്ഷണം; അറിഞ്ഞിരിക്കാം ഈ കാര്യങ്ങള്‍

August 5, 2022
Google News 1 minute Read
monsoon hair care tips

മഴക്കാലത്ത് മുടിയുടെ സംരക്ഷണം വലിയൊരു വെല്ലുവിളിയാണ്. എപ്പോഴും ഈര്‍പ്പമുള്ള മുടി ദുര്‍ഗന്ധമുണ്ടാക്കാനും താരന്‍ വളരാനും മുടി കൊഴിയാനുമൊക്കെ കാരണമാകും. ഇടതൂര്‍ന്ന ഭംഗിയുള്ള മുടി മാത്രമല്ല ആരോഗ്യകരമായ കേശ സംരക്ഷണത്തിന്റെ ഭാഗമായുള്ളത്. ഷോര്‍ട്ട് ഹെയര്‍ ആയാലും വൃത്തിയോടുകൂടി സൂക്ഷിക്കുന്നതിലാണ് കാര്യം.(monsoon hair care tips )

എല്ലാവരും ഹെയര്‍ ഡ്രൈയറുകള്‍ ഉപയോഗിക്കുന്നവരാകില്ല. അല്ലെങ്കില്‍ എന്നും ഉപയോഗിക്കാന്‍ ഇഷ്ടപ്പെടുന്നവരാകില്ല. എങ്ങനെയായാലും മഴക്കാലത്ത് ദിവസവും മുടി കഴുകാതിരിക്കാന്‍ ശ്രദ്ധിക്കണം.

മുടി കഴുകലില്‍ കരുതല്‍ വേണം

ആഴ്ചയില്‍ മൂന്ന് ദിവസം മതി മുടി കഴുകല്‍. ഇത് മുടിയുടെ ആരോഗ്യം നിലനിര്‍ത്താന്‍ സഹായിക്കും. മഴവെള്ളത്തില്‍ നിന്ന് മുടി സംരക്ഷിക്കുക എന്നത് വളരെ പ്രധാനപ്പെട്ടതാണ്. മഴ നനഞ്ഞാല്‍ ഉടനടി മുടി ഉണക്കുകയോ ശുദ്ധജലത്തില്‍ കഴുകുകയോ വേണം. ഈ സമയത്ത് മൃദുവായ മൈക്രോ ഫൈബര്‍ ടവല്‍ ഉപയോഗിക്കുന്നത് മുടി കൊഴിച്ചില്‍ കുറയ്ക്കും.

ഭക്ഷണക്രമം

മുടിയുടെ ആരോഗ്യം നിലനിര്‍ത്തുന്നതില്‍ ഭക്ഷണക്രമം ഒരു പ്രധാന പങ്ക് വഹിക്കുന്നു. നാം എന്ത് കഴിക്കുന്നുവോ അത് മുടിയുടെ ഗുണനിലവാരം തീരുമാനിക്കാറുണ്ട്. മുടിക്ക് തിളക്കം നല്‍കാന്‍ പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങളായ മുട്ട, വാല്‍നട്ട്, പാലുല്‍പ്പന്നങ്ങള്‍, ധാന്യങ്ങള്‍, പച്ച പച്ചക്കറികള്‍ എന്നിവ പതിവ് ഭക്ഷണത്തില്‍ ചേര്‍ക്കുക. ബെറികള്‍, നട്‌സ്, ചീര, മധുരക്കിഴങ്ങ് എന്നിവ മുടി വളര്‍ച്ചയ്ക്ക് ഏറ്റവും മികച്ച ഭക്ഷണമാണ്.

ചീര്‍പ്പ് ഉപയോഗം

നനഞ്ഞ മുടി ഉടന്‍ ചീകരുത്. വിടവുകളുള്ള ചീര്‍പ്പ് വേണം മുടിക്കായി തെരഞ്ഞെടുക്കാന്‍.ചീകുമ്പോള്‍ മുടി പൊട്ടിപ്പോകാതിരിക്കാന്‍ ഇത് സഹായിക്കും. ഒരാള്‍ ഉപയോഗിക്കുന്ന ചീപ്പ് മറ്റൊരാള്‍ ഉപയോഗിക്കാന്‍ പാടില്ല. ചീപ്പ് ഇടയ്ക്കിടെ വൃത്തിയാക്കുക.

ഷാംപൂവും കണ്ടീഷനിംഗും

എപ്പോഴും ഗുണനിലവാരമുള്ള ഷാംപൂവും കണ്ടീഷണറും മാത്രം ഉപയോഗിക്കുക. ഹെയര്‍ സിറം പുരട്ടുന്നത് മുടിയുടെ ഒതുക്കവും തിളക്കവും നിലനിര്‍ക്കാന്‍ സഹായിക്കും. ഷാംപൂ ഉപയോഗിക്കുന്നതിന് 15 മിനിറ്റ് മുമ്പ് വെളിച്ചെണ്ണ പുരട്ടാം. ഇത് തലയോട്ടിയിലെ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യാന്‍ സഹായിക്കും.

Story Highlights: monsoon hair care tips

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here