ആരോഗ്യമുള്ള മുടി വേണോ? തെറ്റായ ഈ ശീലങ്ങള്‍ മാറ്റാം

ആരോഗ്യത്തോടെ തിളങ്ങുന്ന സോഫ്റ്റും സില്‍ക്കിയുമായ മുടിയാണ് എല്ലാവരും ആഗ്രഹിക്കുന്നത്. പക്ഷേ ചില ദിവസങ്ങളില്‍ എത്ര കഷ്ടപ്പെട്ടാലും മുടി ആഗ്രഹിക്കുന്ന പോലെ എളുപ്പത്തില്‍ കൈകാര്യം ചെയ്യാനാകാതെ വരുന്ന അവസ്ഥയുണ്ടായിട്ടുണ്ടോ? മുടി പരിപാലിക്കുന്ന കാര്യത്തില്‍ നിങ്ങള്‍ വരുത്തുന്ന ചില വീഴ്ചകളുമാകാം മുടിയുടെ ആരോഗ്യക്കുറവിന്റെ കാരണം. ആരോഗ്യമുള്ള മുടിയ്ക്കായി താഴെ പറയുന്ന പിഴവുകള്‍ വരുത്താതെ നോക്കാം. (hair care mistakes you should avoid )
എല്ലാ ദിവസവും മുടി കഴുകരുത്
ദിവസവും എണ്ണ തേച്ച് കുളിക്കണമെന്നാണ് പറയാറുള്ളതെങ്കിലും എല്ലാ ദിവസവും മുടിയും തലയോട്ടിയും കഴുകുന്നത് നല്ല ശീലമല്ല. ഇത് തലയോട്ടിയിലെ സ്വാഭാവികമായ ഈര്‍പ്പത്തേയും എണ്ണയേയും ഇല്ലാതാക്കും. ഇത് മുടി വളരെ വേഗം പൊട്ടുന്നതിന് കാരണമാകും. അതിനാല്‍ തല കഴുകുന്നത് രണ്ട് ദിവസത്തില്‍ ഒരിക്കല്‍ മാത്രം ആക്കുന്നതാണ് നല്ലത്.
നനഞ്ഞ മുടി അമര്‍ത്തി തുടയ്ക്കരുത്
നനഞ്ഞ മുടിയില്‍ ബലം പ്രയോഗിച്ച് എന്ത് ചെയ്താലും മുടി വളരെ വേഗം പൊട്ടിപ്പോകാന്‍ സാധ്യതയുണ്ട്. അതിനാല്‍ ടവല്‍ കൊണ്ട് നനഞ്ഞ മുടി വല്ലാതെ അമര്‍ത്തി തുടച്ചാല്‍ മുടിയുടെ അഗ്രഭാഗം പൊട്ടിപ്പോകാന്‍ ഇടയുണ്ട്. പതുക്കെ ഉണങ്ങിയ ടവല്‍ ഉപയോഗിച്ച് വെള്ളം ഒപ്പി കളയുകയാണ് വേണ്ടത്.
Read Also: മൊറോക്കൻ ചിരി; കാനഡയെ തകർത്ത് ഗ്രൂപ്പ് ചാമ്പ്യൻമാരായി പ്രീ ക്വാർട്ടറിൽ
ചൂടുവെള്ളത്തില്‍ തല കുളിക്കേണ്ട
തണുപ്പുകാലത്ത് ശരീരം വൃത്തിയാക്കാന്‍ ചൂട് വെള്ളം ഉപയോഗിച്ചാലും മുടിയില്‍ ചൂടുവെള്ളം ഒഴിക്കാതിരിക്കുന്നതാണ് നല്ലത്. ആവി പറക്കുന്ന ചൂടുവെള്ളം നേരിട്ട് തലയില്‍ ഒഴിക്കുന്നത് മുടിയ്ക്ക് ദോഷമാണ്. നന്നായി ആറിയ വെള്ളമാണ് മുടി കഴുകാന്‍ നല്ലത്.
മുടി സദാ സമയവും മുറുക്കി കെട്ടി വയ്ക്കരുത്
സ്‌ക്രഞ്ചീസ് ഉപയോഗിച്ച് മുടി സദാസമയവും മുറുക്കി കെട്ടിവയ്ക്കുന്നത് മുടിക്ക് ദോഷമാണ്. എല്ലാ ദിവസവും ടൈറ്റ് പോണി ടെയില്‍ പോലുള്ള ഹെയര്‍ സ്‌റ്റൈലുകള്‍ ചെയ്യുന്നത് മുടി കൊഴിച്ചില്‍ കൂടാന്‍ കാരണമാകുന്നു.
Story Highlights: hair care mistakes you should avoid
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here