“കർഷക പ്രതിഷേധത്തോടുള്ള പ്രതികാരം”: ബജറ്റിൽ നിരാശരെന്ന് കർഷക നേതാക്കൾ

ബജറ്റിൽ ധനമന്ത്രി നടത്തിയ തുച്ഛമായ പ്രഖ്യാപനങ്ങളിൽ കർഷകർ നിരാശരാണെന്ന് കർഷക നേതാവ്. കാർഷിക നിയമങ്ങൾക്കെതിരെ ഒരു വർഷം നീണ്ട വൻ പ്രതിഷേധം അവസാനിപ്പിച്ചത് കേന്ദ്ര ഉറപ്പിന്മേലാണ്. ബജറ്റ് പ്രസംഗത്തെ വളരെ പ്രതീക്ഷയോടെയാണ് കർഷകർ വീക്ഷിച്ചത്. എന്നാൽ ധനമന്ത്രി ഞങ്ങൾക്ക് വേണ്ടി ചെലവഴിച്ചത് രണ്ടര മിനിറ്റ് മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.
‘കർഷക പ്രതിഷേധങ്ങൾക്ക് സർക്കാർ പ്രതികാരം ചെയ്യുകയാണ്. ബജറ്റിൽ അവരെ ശിക്ഷിക്കുകയാണ് ചെയ്തതെന്നും സ്വരാജ് ഇന്ത്യ മേധാവി യോഗേന്ദ്ര യാദവ് ആരോപിച്ചു. കേന്ദ്രം തോൽവിയിൽ അപമാനിതരും രോഷാകുലരുമാണ്. മുൻ ബജറ്റുകളിൽ പണം ലഭിച്ചില്ലെങ്കിലും കർഷകർക്ക് വേണ്ടി ചില പ്രഖ്യാപനങ്ങൾ ഉണ്ടായിരുന്നു. ഈ ബജറ്റിൽ അത് പോലുമില്ല’-യാദവ് പറഞ്ഞു.
കാര്‍ഷിക മേഖലയില്‍ 2021-22 വര്‍ഷം ഇന്ത്യ മികച്ച പുരോഗതി നേടിയെന്ന് നിര്‍മല സീതാരാമന്‍ പറഞ്ഞു. മിനിമം താങ്ങുവില കര്‍ഷകര്‍ക്ക് ഉറപ്പാക്കും. ഇതിനായി 2.37ലക്ഷം കോടി രൂപ മാറ്റിവയ്ക്കും. ഇത് നേരിട്ട് കര്‍ഷകരുടെ അക്കൗണ്ടുകളിലേക്കെത്തും. പ്രാദേശിക ഉത്പന്നങ്ങളുടെ വിതരണ ശൃംഗല സുഗമമാക്കാന്‍ വണ്‍ സ്റ്റേഷന്‍ വണ്‍ പ്രൊഡക്ട് എന്ന ആശയവും നടപ്പിലാക്കും.
കാര്‍ഷിക ഗതാഗത മാര്‍ഗങ്ങള്‍ എളുപ്പമാക്കാന്‍ റെയില്‍വേയിലും മാറ്റങ്ങള്‍ കൊണ്ടുവരും. റാബി സീസണിലെ ഗോതമ്പിന്റെ ശേഖരവും ഖാരിഫ് സീസണിലെ ശേഖരവും 1208 മെട്രിക് ടണ്‍ ആയി ഉയര്‍ത്താന്‍ സാധിച്ചു. നബാര്‍ഡുമായി സഹകരിച്ച് ഗ്രാമീണ മേഖലയിലെ കര്‍ഷകര്‍ക്ക് സാമ്പത്തിക സഹായത്തിനുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കുമെന്നും ധനമന്ത്രി കൂട്ടിച്ചേര്‍ത്തു.
Story Highlights : revenge-for-farmers-protest-farm-leaders-disappointed
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here