‘ഇത് ബജറ്റല്ല, തെരഞ്ഞെടുപ്പ് പ്രകടന പത്രിക’; ശിവസേന

കേന്ദ്ര ബജറ്റിനെ വിമർശിച്ച് ശിവസേന. ബജറ്റ് നിരാശാജനകമാണെന്നും ഇടത്തരക്കാർക്കും പാവപ്പെട്ടവർക്കും ഒരു ആശ്വാസവും നൽകുന്നില്ലെന്നും ശിവസേന ആരോപിച്ചു. 2022-23 ലെ കേന്ദ്ര ബജറ്റിൽ പിഎം-ഗതി ശക്തി, ആത്മനിർഭർ ഭാരത് തുടങ്ങിയ വാക്കുകളുടെ അതിപ്രസരം മാത്രമേയുള്ളൂ. പഴയ പദ്ധതികൾ പുതിയതായി അവതരിപ്പിക്കുന്നുണ്ടെന്നും ബജറ്റിന് ശേഷം ശിവസേന എംപി വിനായക് റാവത്ത് പറഞ്ഞു.
‘ബജറ്റ് വളരെ നിരാശാജനകമാണ്. കൊറോണ സമയത്ത് രാജ്യത്തെ ജനങ്ങൾ 1.40 ലക്ഷം കോടി രൂപ ജിഎസ്ടിയായി അടച്ചു. നിർഭാഗ്യവശാൽ നികുതിയുമായി ബന്ധപ്പെട്ട പദ്ധതികൾക്ക് ബജറ്റിൽ ഇടം ലഭിച്ചില്ല’-റാവത്ത് പറഞ്ഞു. ബജറ്റ് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
‘ആദായനികുതിയുമായി ബന്ധപ്പെട്ട് ബജറ്റ് ഇടത്തരക്കാർക്ക് ആശ്വാസം നൽകിയിട്ടില്ല. ഇന്ത്യയെ 5 ട്രില്യൺ ഡോളർ സമ്പദ്‌വ്യവസ്ഥയാക്കാനുള്ള പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടിനെക്കുറിച്ച് ഒരു പരാമർശവുമില്ല’ റൗട്ട് പറഞ്ഞു. ഇത് തെരഞ്ഞെടുപ്പ് പ്രകടന പത്രികയാണെന്നും രാജ്യത്തിന്റെ ബജറ്റല്ലെന്നും മഹാരാഷ്ട്ര എൻസിപി അധ്യക്ഷൻ ജയന്ത് പാട്ടീൽ ട്വീറ്റ് ചെയ്തു.
Story Highlights : shiva-sena-on-union-budget
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here