Advertisement

കേന്ദ്ര ബജറ്റ്; നിർമ്മല സീതാരാമന് പിന്നിൽ അഞ്ചംഗ വിദഗ്ധ ടീം

February 1, 2022
Google News 1 minute Read
team behind budget 2022

സ്വതന്ത്ര ഇന്ത്യയുടെ എഴിപത്തിയഞ്ചാം ബജറ്റ് തയാറാക്കാൻ ധനമന്ത്രി നിർമ്മല സീതാരാമനൊപ്പമള്ളത് അഞ്ചംഗ സംഘം. ടി.വി. സോമനാഥൻ, തരുൺ ബജാജ്, ദേബാശിഷ് പാണ്ഡ, അജയ് സേത്ത്, തുഹിൻ കാന്ത പാണ്ഡെ എന്നിവരടങ്ങുന്ന അഞ്ച് ഉന്നത ഉദ്യോഗസ്ഥരാണ് വിവിധ മേഖലകൾക്ക് തുക എങ്ങനെ വകയിരുത്തണമെന്ന് തീരുമാനിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നത്. ഇവരെപ്പറ്റിയുള്ള പ്രധാന വിവരങ്ങൾ നോക്കാം. ( team behind budget 2022 )

ടി.വി. സോമനാഥൻ: 2015ൽ പ്രധാനമന്ത്രിയുടെ ഓഫീസിൽ ജോയിന്റ് സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുള്ള തമിഴ്‌നാട് കേഡറിൽ നിന്നുള്ള 1987 ഐ.എ.എസ് ഇദ്യോഗസ്ഥനാണ് ടി.വി. സോമനാഥൻ. ടീമിലെ അഞ്ചുപേരിൽ ഏറ്റവും മുതിർന്ന ഉദ്യോഗസ്ഥനാണ് ഇദ്ദേഹം. ധനകാര്യ സെക്രട്ടറിയായി നിയോഗിക്കപ്പെട്ട ശേഷം രാജ്യത്തെ പകർച്ചവ്യാധി മൂലമുണ്ടായ സാമ്പത്തിക ബുദ്ധിമുട്ടുകൾക്കിടയിൽ സാമ്പത്തിക വളർച്ച ഉറപ്പാക്കാൻ വിവിധ മന്ത്രാലയങ്ങളെ ഏകോപിപ്പിച്ച് മികച്ച പ്രവർത്തനം നടത്തി.

തരുൺ ബജാജ്: പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്നുള്ള മറ്റൊരു പ്രധാന റിക്രൂട്ടാണ് ധനമന്ത്രാലയത്തിന്റെ റവന്യൂ സെക്രട്ടറിയായ തരുൺ ബജാജ്്. കൊവിഡ് വ്യാപനം തീവ്രമായിരുന്ന സമയത്തെല്ലാം ആരോഗ്യ സംരക്ഷണ പാക്കേജുകൾ സുഗമമാക്കുന്നതിൽ തരുൺ വഹിച്ച പങ്ക് വളരെ വലുതാണ്. ഇത്തവണത്തെ ബജറ്റിൽ കൊവിഡ് തകർത്ത ബിസിനസുകൾക്കും മറ്റ് വിവിധ മേഖലകൾക്കുമായി വിവിധ പാക്കേജുകൾ പ്രഖ്യാപിക്കുമെന്നും നികുതി പിരിക്കൽ ലഘൂകരിക്കുമെന്നുമാണ് പ്രതീക്ഷിക്കുന്നത്.

Read Also : ഗതാഗത രംഗത്ത് അതിവേഗ വികസനം; 400 പുതിയ വന്ദേഭാരത് ട്രെയിൻ

അജയ് സേത്ത്: ബാംഗ്ലൂർ മെട്രോയുടെ മാനേജിംഗ് ഡയറക്ടറായിരുന്ന അജയ് സേത്ത് 2021 ഏപ്രിലിലാണ് സാമ്പത്തിക കാര്യ സെക്രട്ടറിയായി ചേരുന്നത്. ടി.വി. സോമനാഥനൊപ്പം നിർമ്മലാ സീതാരാമന്റെ എല്ലാ ബജറ്റ് പ്രസംഗങ്ങളുടെയും ഡ്രാഫ്റ്റ് തയ്യാറാക്കുന്ന ചുമതലയും അദ്ദേഹം വഹിക്കുന്നുണ്ട്. 2022ലെ ബജറ്റ് പ്രസംഗത്തിന്റെ കരട് തയ്യാറാക്കുന്നതും അജയ് സേത്തിന്റെ നേതൃത്വത്തിലാണ്. ഇത്തവണത്തെ ബജറ്റിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും വരുമാനം കണ്ടെത്തുന്നതിനുമായി വൻകിട പദ്ധതികളിൽ വലിയ തുക അനുവദിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

തുഹിൻ കാന്ത പാണ്ഡെ: എയർ ഇന്ത്യയുടെ ഓഹരി വിറ്റഴിക്കലിൽ പ്രധാന പങ്ക് വഹിച്ചത് തുഹിൻ കാന്ത പാണ്ഡെയാണ്. 2022ലെ ബജറ്റിന് ശേഷം ഈ വർഷം അദ്ദേഹത്തിന്റെ നേതൃത്വത്തിൽ നിരവധി വിറ്റഴിക്കൽ പ്രോജക്റ്റുകൾ വരുന്നുണ്ടെന്നാണ് ലഭിക്കുന്ന വിവരം. എൽ.ഐ.സി ഐ.പി.ഒയുടെ ഓഹരി വിറ്റഴിക്കലാണ് പ്രധാന ലക്ഷ്യം. സർക്കാരിന്റെ എല്ലാ ഓഹരി വിറ്റഴിക്കൽ പദ്ധതികൾക്കും നേതൃത്വം നൽകുന്നതും പാണ്ഡെ തന്നെയാണ്.

ദേബാശിഷ് പാണ്ഡെ: പൊതുമേഖലാ ഓഫീസുകളുടെ പുരനുജ്ജീവനത്തിൽ ഫിനാൻഷ്യൽ സർവീസസ് ഡിപ്പാർട്ട്‌മെൻ് തലവനായി പ്രവർത്തിക്കുന്നത് 1987 ബാച്ച് ഐ.എ.എസ് ഉദ്യാഗസ്ഥനായ ദേബാശിഷ് പാണ്ഡെയാണ്. കൊവിഡ് ഉൾപ്പടെയുള്ള പകർച്ച വ്യാധികൾ രൂക്ഷമായ സാഹചര്യങ്ങളിലും ബാങ്കുകൾ മികച്ച പ്രവർത്തനം കാഴ്ച്ച വെച്ചതിന് പിന്നിലും അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളുണ്ടായിരുന്നു.

Story Highlights : team behind budget 2022

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here