ജനജീവിതം ദുസഹമാക്കുന്ന ബജറ്റ്; നിരാശജനകം; വി ഡി സതീശൻ

ജനജീവിതം ദുസഹമാക്കുന്ന ബജറ്റെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ബജറ്റ് നിരാശജനകമാണ്. കൊവിഡും സാമ്പത്തികമാന്ദ്യവും പരിഗണിച്ചില്ലെന്നും വി ഡി സതീശൻ വ്യക്തമാക്കി. ബജറ്റിലെ അടിസ്ഥാന സൗകര്യ വികസന രംഗത്തെ പ്രഖ്യപനങ്ങളെ സ്വാഗതം ചെയ്യുന്നു.
വന്ദേഭാരത് പ്രഖ്യാപിച്ച സാഹചര്യത്തിൽ കെ റെയിലിൽ നിന്ന് സംസ്ഥാന സര്‍ക്കാര്‍ പിന്മാറണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. കേരളത്തിൽ നികുതി വരുമാനം കുറഞ്ഞത് കെടുകാര്യസ്ഥത കൊണ്ടാണ്. കെ റെയിൽ പദ്ധതിക്ക് അനുമതി കൊടുക്കരുത് എന്നാണ് പ്രതിപക്ഷ ആവശ്യം. വന്നില്ലെങ്കിൽ നല്ലകാര്യം. കേരളം രക്ഷപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Read Also : കേരളം ഇനിയും കാത്തിരിക്കണം; സില്‍വര്‍ ലൈന്‍ പ്രഖ്യാപനമില്ല
കൂടാതെ സ്റ്റോക്ക് മാർക്കറ്റ് കുമിളകൾ ഉണ്ടാക്കുന്ന രീതിയിൽ പോവുന്നുവെന്ന് വി ഡി സതീശൻ വിമര്‍ശിച്ചു. ജിഎസ്ടി നഷ്ടപരിഹാര വിഹിതം സംസ്ഥാനത്തിന് നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേരളത്തിൽ ജിഎസ്ടി വരുമാനം വർധിക്കാത്തത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു.
Story Highlights : vd-satheesan-said-that-there-is-no-relief-in-union-budget
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here