ചർമരോഗ ചികിത്സാ പരസ്യ ബോർഡിൽ മോർഗൻ ഫ്രീമാൻ; പിന്നാമ്പുറ കഥ ഇങ്ങനെ

സമൂഹ മാധ്യമങ്ങളിൽ വൈറലാണ് വിഖ്യാത അമേരിക്കൻ നടൻ മോർഗൻ ഫ്രീമാന്റെ ചിത്രം വച്ചുള്ള ചർമരോഗ ചികിത്സാ പരസ്യ ബോർഡ്. കോഴിക്കോട് വടകര സഹകരണ ആശുപത്രിക്ക് മുൻപിൽ ഒരാഴ്ച മുൻപ് പ്രത്യക്ഷപ്പെട്ട ബോർഡ് ഇന്ന് അവിടെയില്ല. കാണാം പരസ്യ ബോർഡിന്റെ പിന്നാമ്പുറ കഥ. ( morgan freeman photo skin care clinic )
ഓസ്‌കാർ, ഗോൾഡൻ ഗ്ലോബ് അടക്കമുള്ള നിരവധി പുരസ്‌കാരങ്ങൾ വാരിക്കൂട്ടിയ പ്രശസ്ത അമേരിക്കൻ നടനും സംവിധായകനുമായ മോർഗൻ ഫ്രീമാൻ… ലോകമെങ്ങും അറിയപ്പെടുന്ന ഫ്രീമാന്റെ ചിത്രമാണ് അരിമ്പാറ, പാലുണ്ണി, സ്‌കിൻ ടാഗ് എന്നിവയുടെ ചികിത്സയ്ക്കായുള്ള പരസ്യ ബോർഡിനായി ഉപയോഗിച്ചത്.
Read Also : പത്ത് അടി നീളമുള്ള ദോശ കഴിച്ചു തീർത്താൽ 71,000 രൂപ സമ്മാനം !
ചികിത്സക്കായി ആശുപത്രിൽ എത്തി മോർഗനെ തിരിച്ചറിഞ്ഞവരെല്ലാം ന്തെട്ടി. ഞെട്ടിയവരെല്ലാം മൊബൈൽ ഫോണിൽ ചിത്രങ്ങളെടുത്തു. മോർഗൻ നായകനായ ചർമരോഗ ചികിത്സാ പരസ്യ ബോർഡ് സമൂഹ മാധ്യമങ്ങളിൽ അങ്ങനെ പറന്നു നടന്നു. ചിത്രങ്ങൾ കണ്ടവരെല്ലാം ബോർഡിലെ ബുക്കിങ് നമ്പർ കണ്ട് ആശുപത്രിയിലേക്ക് വിളിക്കാൻ തുടങ്ങി.

ഒടുവിൽ മോർഗനെ തിരിച്ചറിഞ്ഞ ആശുപത്രി അധികൃതർ ബോർഡ് എടുത്തു മാറ്റി. പിഴവ് മനസിലാക്കി മാപ്പും പറഞ്ഞു. ബോർഡ് ഡിസൈൻ ചെയ്യാൻ നൽകിയതിലെ വീഴ്ചയാണെന്ന് ആയിരുന്നു ആശുപത്രി അധികൃതരുടെ വിശദീകരണം.
Story Highlights : morgan freeman photo skin care clinic
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here