Advertisement

അണ്ടർ 19 ലോകകപ്പ്: 24 വർഷത്തെ കാത്തിരിപ്പ്; പൊരുതിക്കളിച്ച അഫ്ഗാനെ മറികടന്ന് ഇംഗ്ലണ്ട് ഫൈനലിൽ

February 2, 2022
Google News 2 minutes Read
world cup england afghanistan

അണ്ടർ 19 ലോകകപ്പ് ഫൈനലിൽ പ്രവേശിച്ച് ഇംഗ്ലണ്ട്. സെമിഫൈനലിൽ അഫ്ഗാനിസ്ഥാനെ 15 റൺസിനു കീഴടക്കിയാണ് ഇംഗ്ലണ്ടിൻ്റെ ഫൈനൽ പ്രവേശനം. മഴ മൂലം 47 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 6 വിക്കറ്റ് നഷ്ടത്തിൽ 231 റൺസെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ അഫ്ഗാനിസ്ഥാന് 9 വിക്കറ്റ് നഷ്ടത്തിൽ 215 റൺസെടുക്കാനേ സാധിച്ചുള്ളൂ. 35.1 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 136 റൺസ് എന്ന നിലയിൽ തകർന്ന ഇംഗ്ലണ്ടിനെ ഏഴാം വിക്കറ്റിൽ ജോർജ് ബെല്ലും അലക്സ് ഹോർട്ടനുമാണ് കരകയറ്റിയത്. (world cup england afghanistan)

Read Also : അണ്ടർ-19 ലോകകപ്പ്: ഇന്ത്യ കരുത്തുറ്റ ടീം, മികച്ച കളി പുറത്തെടുക്കേണ്ടി വരും; ഓസീസ് ക്യാപ്റ്റൻ

സീനിയർ ലോകകപ്പ് ജേതാക്കളായ ഇംഗ്ലണ്ടിൻ്റെ കൗമാര ടീം ഏറെ നാടകീയമായാണ് കലാശപ്പോരിൽ ബർത്തുറപ്പിച്ചത്. അഫ്ഗാൻ പേസർമാർ തല്ലുവാങ്ങിയെങ്കിലും സ്പിന്നർമാർ രംഗത്തെത്തിയതോടെ ഇംഗ്ലണ്ട് പതറി. റൺസ് എടുക്കാൻ കഴിയാതിരുന്നതിനൊപ്പം ഇംഗ്ലണ്ടിന് തുടർ ഇടവേളകളിൽ വിക്കറ്റുകൾ നഷ്ടമാവുകയും ചെയ്തു. ഓപ്പണർ ജോർജ് തോമസ് (50) ഫിഫ്റ്റിയടിച്ചെങ്കിലും ഇംഗ്ലണ്ടിൻ്റെ നില അപകടത്തിലായിരുന്നു. എട്ടാം നമ്പറിലെത്തിയ അലക്സ് ഹോർട്ടൻ്റെ വിസ്ഫോടന ബാറ്റിംഗാണ് ഇംഗ്ലണ്ടിനെ തകർച്ചയിൽ നിന്ന് രക്ഷപ്പെടുത്തിയത്. സ്പിന്നർമാർ കളമൊഴിഞ്ഞ് പേസർമാരുടെ അവസാന സ്പെല്ലിൽ ഹോർട്ടനും ജോർജ് ബെല്ലും പരമാവധി റൺസ് സ്കോർ ചെയ്തു. ഏഴാം വിക്കറ്റിൽ വെറും 72 പന്തിൽ നിന്ന് അപരാജിതമായ 95 റൺസിൻ്റെ കൂട്ടുകെട്ടാണ് അവർ ഉയർത്തിയത്. ബെല്ലും (56), ഹോർട്ടനും (36 പന്തിൽ 53) പുറത്താവാതെ നിന്നു.

മറുപടി ബാറ്റിംഗിൽ സ്കോർബോർഡിൽ ഒരു റൺ ആകുമ്പോഴേക്കും അഫ്ഗാന് ആദ്യ വിക്കറ്റ് നഷ്ടമായെങ്കിലും രണ്ടാം വിക്കറ്റിൽ അള്ളാ നൂറും (60) മുഹമ്മദ് ഇഷാഖും (43) ചേർന്നുള്ള 93 റൺസ് കൂട്ടുകെട്ട് അവർക്ക് പ്രതീക്ഷ നൽകി. എന്നാൽ, ഇരുവരും പുറത്തായതോടെ അഫ്ഗാൻ തകർന്നു. പല താരങ്ങൾക്കും തുടക്കം ലഭിച്ചെങ്കിലും മികച്ച സ്കോറിലേക്കെത്താൻ പിന്നീട് ആർക്കും സാധിച്ചില്ല. 4 വിക്കറ്റ് വീഴ്ത്തിയ റെഹാൻ അഹ്മദാണ് അഫ്ഗാൻ ചേസ് തകർത്തത്.

Story Highlights : under 19 world cup england won afghanistan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here