ഐഎസ്എൽ: മുംബൈ സിറ്റി എടികെ മോഹന്‍ ബഗാന്‍ പോരാട്ടം സമനിലയില്‍

ഇന്ത്യൻ സൂപ്പർ ലീഗിൽ മുംബൈ സിറ്റി എഫ്‌സി-എടികെ മോഹൻ ബഗാൻ ഹെവിവെയ്റ്റ്‌സ് പോരാട്ടം സമനിലയിൽ. ഇരു ടീമും ഓരോ ഗോളുകൾ വീതം നേടി. ഒമ്പതാം മിനിറ്റിൽ ഡേവിഡ് വില്യംസാണ് എടികെഎംബിയെ മുന്നിൽ എത്തിച്ചത്. 24-ാം മിനിറ്റിൽ പ്രീതം കോട്ടാൽ നേടിയ സെൽഫ് ഗോൾ മോഹന്‍ ബഗാന് വിനയായി.
ആദ്യ പകുതിയിൽ ഇരു ടീമുകൾക്കും മികച്ച അവസരങ്ങൾ ലഭിച്ചെങ്കിലും മുതലാക്കാന്‍ കഴിഞ്ഞില്ല. മുംബൈ സിറ്റി എഫ്‌സി പ്രതിരോധത്തിന് കൊളാക്കോ നിരന്തരം ഭീഷണി ഉയർത്തി. ഗോളെന്ന് ഉറപ്പിച്ച പല അവസരങ്ങളും ഉണ്ടായെങ്കിലും ഗോൾ മാത്രം പിറന്നില്ല.
ഇതോടെ 12 കളിയില്‍ 20 പോയിന്‍റുമായി എടികെ മോഹന്‍ ബഗാന്‍ അഞ്ചാം സ്ഥാനത്താണ്. 13 മത്സരങ്ങളില്‍ 19 പോയിന്‍റുള്ള മുംബൈ സിറ്റി തൊട്ടുപിന്നിലും. 14 കളിയില്‍ 26 പോയിന്‍റുമായി ഹൈദരാബാദ് എഫ്‌സി ഒന്നും 12 വീതം മത്സരങ്ങളില്‍ 22 പോയിന്‍റുമായി ജംഷഡ്‌പൂര്‍ എഫ്‌സി രണ്ടും 20 പോയിന്‍റോടെ കേരള ബ്ലാസ്റ്റേഴ്‌സ് മൂന്നും സ്ഥാനങ്ങളില്‍ തുടരുന്നു.
Story Highlights : mumbai-city-vs-atk-mohun-bagan-match-ended-as-draw
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here