Advertisement

പുതിയ വീഡിയോയുമായി കിം ജോങ് ഉന്‍

February 3, 2022
Google News 3 minutes Read

നേതൃശക്തി വ്യക്തമാക്കുകയും അടുത്തിടെ നടന്ന ഉപരോധങ്ങളെ അവഗണിക്കുകയും ചെയ്യുന്ന തരത്തിലുള്ള പ്രൊപ്പഗാണ്ട വീഡിയോയുമായി ഉത്തര കൊറിയയുടെ പരമാധികാരി കിം ജോങ് ഉന്‍ രംഗത്ത്. മഞ്ഞുവീണ വനപാതയിലൂടെ വെള്ളക്കുതിരയ്ക്ക് മുകളിലിരുന്ന് ശാന്തമായി സഞ്ചരിക്കുന്ന തരത്തിലാണ് വീഡിയോ. 2022ല്‍ മാത്രം പുതിയ ഏഴ് മിസൈല്‍ പരീക്ഷണങ്ങളാണ് ഉത്തര കൊറിയ നടത്തിയത്. അതിലൊന്ന് 2017ന് ശേഷമുള്ളതില്‍ വെച്ച് ഏറ്റവും മാരകവും പ്രഹരശേഷിയുമുള്ളതുമായിരുന്നു. ഇത്തരം വിമര്‍ശനങ്ങള്‍ വ്യാപകമായി ഉയരുമ്പോഴാണ് പുതിയ വീഡിയോയുമായി കിം ജോങ് എത്തുന്നത്.

രാജ്യത്തിന്റെ സാമ്പത്തിക വ്യവസ്ഥയെ സാധാരണഗതിയിലാക്കാനുള്ള ‘സുപ്രീം ലീഡറിന്റെ’ പ്രയത്നങ്ങളാണ് വീഡിയോയിലുള്ളത്.
ജനങ്ങളോടുള്ള കിമ്മിന്റെ അര്‍പ്പണബോധവും രാജ്യത്തിന്റെ പുരോഗതിക്കായുള്ള കഠിനാദ്ധ്വാനവുമാണ് വീഡിയോയുടെ ഇതിവൃത്തമെന്ന് അണിയറപ്രവര്‍ത്തകര്‍ പറഞ്ഞു. കിം ജോങ്ങിന്റെ ‘മാനവിക മൂല്യം’ ഉയര്‍ത്തിപ്പിടിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് വീഡിയോ നിര്‍മ്മിച്ചതെന്ന് യൂണിവേഴ്സിറ്റി ഓഫ് നോര്‍ത്ത് കൊറിയയിലെ പ്രൊഫസര്‍ യാംഗ് മൂ ജിന്‍ വ്യക്തമാക്കി. 2021ല്‍ രാജ്യം നേരിട്ട ഏറ്റവും വലിയ ദുരിതകാലത്തെ കഷ്ടപ്പാടുകളില്‍ നിന്ന് രക്ഷിക്കുന്ന തരത്തിലാണ് വീഡിയോ തയ്യാറാക്കിയിട്ടുള്ളത്.

കിം പടികള്‍ ഇറങ്ങുന്ന ഒരു ഷോട്ടില്‍ ‘കഠിനാദ്ധ്വാനത്താല്‍ അദ്ദേഹത്തിന്റെ ശരീരം പൂര്‍ണമായും വാടിപ്പോയിരിക്കുന്നു’ എന്നാണ് വിശേഷിപ്പിക്കുന്നത്. കുതിരപ്പുറത്തേറി വരുന്ന കിം ജോങ് ഉന്നിനെ കാണുമ്പോള്‍, ഉത്തര കൊറിയയുടെ സ്ഥാപകനും കിം ജോങ്ങിന്റെ മുത്തച്ഛനുമായ കിം ഇല്‍ സങ്ങിനെയാണ് ജനങ്ങള്‍ക്ക് ഓര്‍മ്മ വരുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കിമ്മിന്റെ ഒരു വീഡിയോ കഴിഞ്ഞയാഴ്ചയും പുറത്തു വന്നിരുന്നു. ഭാര്യയ്ക്കും ബന്ധുവിനുമൊപ്പം തിയേറ്റര്‍ ഇവന്റില്‍ പങ്കെടുക്കുന്ന വീഡിയോയാണ് പോസ്റ്റ ചെയ്തത്.

Story Highlights : North Korea’s Kim Jong Un rides white horse in new propaganda video

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here