Advertisement

ഉത്തർ പ്രദേശ് തെരഞ്ഞെടുപ്പ് : ഏറ്റവും ധനികനായ സ്ഥാനാർത്ഥിയുടെ ആസ്ഥി 148 കോടി; രണ്ട് സ്ഥാനാർത്ഥികൾക്ക് സമ്പാദ്യമില്ല

February 3, 2022
Google News 2 minutes Read
up election candidates assets

ഉത്തർ പ്രദേശിലെ സ്ഥാനാർത്ഥികളുടെ സ്വത്ത് വിവരങ്ങൾ പുറത്ത്. സ്ഥാനാർത്ഥികളിൽ ഏറ്റവും ധനികൻ മഥുര കന്റോൺമെന്റിൽ നിന്നുള്ള ബിജെപി സ്ഥാനാർത്ഥി അമതി അഗർവാളാണ്. രണ്ടാം സ്ഥാനത്ത് മഥുരയിൽ നിന്ന് തന്നെയുള്ള ബിഎസ്പി സ്ഥാനാർത്ഥി എസ്‌കെ ശര്മയാണ്. മൂന്നാം സ്ഥാനാത്ത് സാമാജ്വാദി പാർട്ടിയുടെ രാഹുൽ യാദവാണ്. ( up election candidates assets )

148 കോടി രൂപയാണ് അമിത് അഗർവാളിന്റെ ആസ്ഥി. എസ്‌കെ ശർമയ്ക്കും 112 കോടി രൂപയുടേയും രാഹുൽ യാദവിന് നൂറ് കോടി രൂപയുടേയും ആസ്ഥിയുണ്ട്.

രണ്ട് സ്ഥാനാർത്ഥികൾക്ക് സ്വത്തുക്കൾ ഇല്ല. ബഹുജൻ മുക്തി പാർട്ടിയുടെ കൈലാഷ് കുമാറാണ് സ്വത്തുക്കൾ ഇല്ലെന്ന് സത്യവാങ്മൂലം നൽകിയ സ്ഥാനാർത്ഥികളിൽ ഒരാൾ. അലിഗഡിലെ അത്രൗലിയിൽ നിന്ന് മത്സരിക്കുന്ന സ്ഥാനാർത്ഥിയാണ് കൈലാഷ് കുമാർ. മുസാഫർ നഗറിലെ മീരാപൂരിൽ നിന്ന് മത്സരിക്കുന്ന കെ.എം പ്രീതിയാണ് ( രാഷ്ട്ര നിർമാൺ പാർട്ടി ) സ്വത്തുക്കൾ ഇല്ലെന്ന് സത്യവാങ്മൂലം നൽകിയ മറ്റൊരു സ്ഥാനാർത്ഥി.

Read Also : ഉത്തർ പ്രദേശ് തെരഞ്ഞെടുപ്പ്: ഹിന്ദുത്വത്തിലൂന്നിയാകും ബിജെപി പ്രചാരണമെന്ന് മഹേഷ് ശർമ്മ എം.പി

സ്ഥാനാർത്ഥികളിൽ ഏറ്റവും കുറവ് സമ്പാദ്യം സ്വതന്ത്രനായി മത്സരിക്കുന്ന ശിവ് ചരൺ ലാലിനാണ്. ആയിരം രൂപ മാത്രമാണ് സമ്പാദ്യമായി ഉള്ളത്. ഖെരേഗർ സീറ്റിൽ നിന്ന് മത്സരിക്കുന്ന മറ്റൊരു സ്വതന്ത്രൻ അംബേദ്കരി ഹസനുറാമിന് 1,100 രൂപ മാത്രമാണ് കൈയിൽ സമ്പാദ്യമായി ഉള്ളത്. ഭാരതിയ മജ്ദൂർ ജനതാ പാർട്ടിയുടെ ടിക്കറ്റിൽ നിന്ന് മത്സരിക്കുന്ന നീലിന് 10,000 രൂപയാണ് സമ്പാദ്യമായി ഉള്ളത്. ഇവർ മൂന്ന് പേരുമാണ് ഏറ്റവും കുറവ് സമ്പാദ്യമുള്ള സ്ഥാനാർത്ഥികൾ.

28 എസ്പി സ്ഥാനാർത്ഥികൾക്ക് കൂടി 13.23 കോടി രൂപയാണ് ശരാശരി ആസ്ഥി. 57 ബിജെപി സ്ഥാനാർത്ഥികൾക്കും കൂടി 12.01 കോടി രൂപയാണ് ശരാശരി ആസ്ഥി. 29 ആർഎൽഡി സ്ഥാനാർത്ഥികൾക്കായി 8.32 കോടി രൂപയും, 56 ബിഎസ്പി സ്ഥാനാർത്ഥികൾക്കായി 7.71 കോടി രൂപയും, 58 കോൺഗ്രസ് സ്ഥാനാർത്ഥികൾക്ക് ശരാശരി 3.08 കോടി രൂപയുമാണ് സമ്പാദ്യം.

സമാജ്വാദി പാർട്ടി നേതാവ് അഖിലേഷ് യാദവിന്റെ ആസ്ഥി 17.22 കോടി രൂപയാണ്.

Story Highlights : up election candidates assets

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here